സ്വന്തം ലേഖകന്‍: കണ്ടല്‍ക്കാടുകളുടെ സംരക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കല്ലേന്‍ പൊക്കുടന്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് കണ്ണൂരിലായിരുന്നു അന്ത്യം. കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തില്‍ സംസ്ഥാനത്തെ മുന്നണിപ്പോരാളിയായിരുന്നു പൊക്കുടന്‍.
ജലജീവികളെ സംരക്ഷിക്കുന്നതിനും ഉപ്പുവെള്ളത്തെ ശുദ്ധീകരിക്കുന്നതിനും കരയെ രക്ഷിക്കുന്നതിനും ഉപകാരപ്പെടുന്ന കണ്ടല്‍ക്കാടുകളെ നട്ടുവളര്‍ത്തി സംരക്ഷിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. സ്വന്തം പണവും അധ്വാനവും മുടക്കിയാണ് അദ്ദേഹം ഈ ഒറ്റയാള്‍ പോരാട്ടത്തിന് ഇറങ്ങിയത്.
ആയിരക്കണക്കിന് കണ്ടല്‍ച്ചെടികളാണ് പൊക്കുടന്റെ ഇടപെടല്‍ മൂലം നാശത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അരിങ്ങളേയന്‍ ഗോവിന്ദന്‍ പറോട്ടിയുടെയും കല്ലേന്‍ വെള്ളച്ചിയുടെയും മകനായി 1930 ല്‍ കണ്ണൂര്‍ ജില്ലയില്‍ ഏഴോം പഞ്ചായത്തിലെ എടക്കിയില്‍ തറയിലാണ് പൊക്കുടന്‍ ജനിച്ചത്. ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത പപ്പീലിയോ ബുദ്ധ എന്ന സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല