ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വേര്‍പാടിന്റെ വേദന ബാക്കിവെച്ച് കടന്നു പോയ ബിജു തോമസിന്,
ആദരാഞ്ജലികള്‍…എന്‍ആര്‍ഐ മലയാളിയുടെ ചീഫ് എഡിറ്റര്‍ ബൈജു തോമസിന്റെ സഹോദരനായ ബിജുവിന്റെ ആകസ്മിക നിര്യാണത്തില്‍ എന്‍.ആര്‍.ഐ മലയാളി, മലയാളിവിഷന്‍ ഡോട്ട് കോം എന്നിവയിലെ എല്ലാ എഡിറ്റോറിയല്‍ അംഗങ്ങളുടെയും വായനക്കാരുടെയും അനുശോചനം അറിയിക്കുന്നു.
പാറത്തോട് പുല്‍ത്തകിടിയില്‍ പി.ജെ.തോമസ്-എല്‍സി ദമ്പതികളുടെ മകനായ ബിജു കെഎസ്ഇബി കണ്ണൂര്‍ മട്ടന്നൂര്‍ സെക്ഷനിലെ ഉദ്യോഗസ്ഥനായിരുന്നു. ജോലിക്കിടെയുണ്ടായ അപകടത്തെത്തുടര്‍ന്ന് ശനിയാഴ്ചയാണ് ഈ 40 കാരന്‍ മരണമടഞ്ഞത്.
ബിജുവിന്റെ സംസ്‌കാരം ഇന്നുരാവിലെ പത്തിന്് പാറത്തോട് സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമുള്‍പ്പെടെ വന്‍ജനാവലിയാണ് ബിജുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ബിജുവിന്റെ ഭാര്യ പണിക്കന്‍കുടി വലിയകുന്നത്ത് കുടുംബാംഗം ജാന്‍സിയാണ്. മക്കള്‍: തോമസ്‌കുട്ടി (10), എമി (8). ബൈജുവിനെക്കൂടാതെ ദീപക് എന്ന ഒരു സഹോദരന്‍കൂടിയുണ്ട്. സഹോദരി: ദീപ, ദീപ്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല