മനോജ് നായര്‍
അകാലത്തില്‍ വേര്‍പിരിഞ്ഞു പോയ ദൈവത്തിന്‍റെ പ്രിയപുത്രിക്ക് ജന്മനാടിന്റെ ആദരാഞ്ജലികള്‍ . ആയിരങ്ങള്‍ പങ്കെടുത്ത അവസാന യാത്രയ്ക്ക് ശേഷം അലീനമോളുടെ മൃതദേഹം പെരുമ്പാവൂരിനടുത്തു നെല്ലിമാളം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സംസ്ക്കരിച്ചു.
ഇന്ന് രാവിലത്തെ എമിരേട്സ് വിമാനത്തില്‍ നാട്ടിലെത്തിച്ച മൃതദേഹം ആംബുലന്‍സ് മാര്‍ഗം ബിജുവിന്റെ പെരുമ്പാവൂരിനടുത്തു വായിക്കരയുള്ള ചാമക്കാട്ട് വീട്ടിലെത്തിച്ചു.അലീനയ്ക്ക് അന്ദ്യ ഉപചാരം അര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ എത്തിയിരുന്നു.
ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് ബിര്‍മിംഗ് ഹാമിനടുത്തു സെല്ലി ഓക്കില്‍ താമസിക്കുന്ന ബിജു -ഷെമി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്ത കുട്ടിയായ അലീന സ്കൂളില്‍ പോകവേ ബസിടിച്ച് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല