അക്ഷയതൃതീയയോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്വര്‍ണാഭരണക്കടകളില്‍ വന്‍ വില്‍പ്പന. വര്‍ധിച്ച വിലകാര്യമാക്കാതെയാണ് അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങി ഭാഗ്യം നേടാന്‍ ആളുകള്‍ എത്തിയത്. തിരുവനന്തപുരത്തെ വിവിധ ജ്വല്ലറികളില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത്.
അക്ഷയതൃതീയ മുഹൂര്‍ത്തം വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്ക് ആരംഭിച്ചപ്പോള്‍ തന്നെ നഗരത്തിലെ സ്വര്‍ണ്ണക്കടകളിലെല്ലാം തിരക്കായിരുന്നു. അക്ഷയതൃതീയ നാളില്‍ ഒരു ഗ്രാം മുതല്‍ 100 പവന്‍ വരെ വാങ്ങാന്‍ ആളുകളെത്തിയിരുന്നു. പതിവില്‍ നിന്നു മാറി ഇത്തവണ അക്ഷയ തൃതീയ രണ്ട് ദിവസങ്ങളിലായത് ഇത്തവണ സ്വര്‍ണവിപണിയ്ക്ക് ഉണര്‍വ്വായി. ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലി ഭാരമാകുമെന്നതിനാല്‍ പലരും സ്വര്‍ണ നാണയങ്ങളാണ് വാങ്ങുന്നത് .
വൈശാഖ മാസത്തിലെ കറുത്തവാവ് വരുന്ന മൂന്നാമത്തെ തിഥിയാണ് അക്ഷയതൃതീയ എന്നറിയപ്പെടുന്നത്. സാധാരണയായി കാര്‍ത്തിക നക്ഷത്രത്തിലോ രോഹിണി നക്ഷത്രത്തിലോ ആണ് അക്ഷയതൃതീയ വരുന്നത്.
ഈ ദിനത്തില്‍ ചെയ്യുന്ന പ്രവൃത്തികള്‍ ക്ഷയിക്കില്ലെന്നാണ് വിശ്വാസം. കുചേലന്റെ അവല്‍പ്പൊതി ഭക്ഷിച്ച് കൃഷ്ണന്‍ തന്റെ സതീര്‍ത്ഥ്യനെ കുബേരതുല്യം ധനവാനാക്കിയത് ഈ പുണ്യദിവസത്തിലാണെന്നാണ് ഐതിഹ്യം. ഈ ദിനത്തില്‍ സ്വര്‍ണം പോലുള്ള വസ്തുക്കള്‍ വാങ്ങുന്നത് നിത്യഐശ്വര്യം വരുത്തുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല