കൊച്ചി; അക്ഷയ തൃതീയ ദിനമായ ഇന്നലെ സ്വര്‍ണ്ണ വില്‍പ്പന കുതിച്ചുയര്‍ന്നു. സംസ്ഥാനത്ത് മൊത്തത്തില്‍ 1000 കിലോ ഗ്രാം സ്വര്‍ണ്ണമാണ് വിറ്റഴിച്ചത്. സംസ്ഥാനത്തെ മിക്ക ജുവല്ലറികളിലും വന്‍ തിരക്കനുഭവപ്പെട്ടു.
സ്വര്‍ണ്ണ വിലയില്‍ ഇന്നലെ ഉണ്ടായ ഇടിവും വില്‍പ്പന കൂടാന്‍ കാരണമായി. സ്വര്‍ണ്ണ വില ഇന്നലെ പവന് 120 രൂപ കുറഞ്ഞ് 16160 രൂപയിലെത്തിയിരുന്നു. വെള്ളിയുടെ വിലയ്ക്ക് വന്‍ തകര്‍ച്ചയാണുണ്ടായത്.
ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും സ്വര്‍ണ്ണവെള്ളി വില്‍പന നന്നായി നടന്നു. സ്വര്‍ണ്ണം സ്വന്തമാക്കാനുള്ള ഏറ്റവും നല്ല മുഹൂര്‍ത്തമാണ് അക്ഷയതൃതീയ എന്നതിനാലാണ് വില്‍പ്പന കൂടിയത്. അക്ഷയ തൃതീയ ദിനങ്ങളില്‍ സ്വര്‍ണ്ണം വാങ്ങുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല