ബിജു പീറ്റര്‍: The world in one ctiy എന്ന ആപ്ത വാക്യത്തില്‍ ഒക്ടോബര്‍ 10 ശനിയാഴ്ച ബ്രോട്ഗ്രീന്‍ സ്‌കൂളില്‍ വച്ച് ലിവര്‍പൂള്‍ സപ്ലിമെന്ററി സ്‌കൂള്‍സ് നെറ്റ്‌വര്‍ക്കിന്റെ കുടക്കീഴില്‍ വരുന്ന 20 സപ്ലിമെന്ററി സ്‌കൂളുകളെയും ഉള്‍പ്പെടുത്തി നടന്ന അന്ദര്‍ദേശീയ ഭാഷാ ദിനാചരണത്തിലാണ് ലിംകയും അതിന്റെ ഭാഗഭാക്കുകളായ ഓരോരുത്തരും പ്രശംസിക്കപ്പെട്ടത്.
പ്രവാസ ജീവിതത്തിലും മാതൃഭാഷയെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്ന മലയാളികളുടെ ജന്മദേശത്തോടുള്ള അടങ്ങാത്ത സ്‌നേഹം തങ്ങളുടെ ഇളം തലമുറക്കും പകര്ന്നു നല്‍കാന്‍ സന്മനസ്സു കാണിക്കുന്ന കേരളീയരേയും അതിനു നേതൃത്വം കൊടുക്കുന്ന ലിംകയെയും അദ്ധ്യാപകരേയും ലിവര്‍പൂള്‍ ലോര്‍ഡ് മേയര്‍ കൗണസിലര്‍ ടോണി കണ്‍സെപ്ഷന്‍ തന്റെ പ്രസംഗത്തില്‍ പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
ഓരോ സ്‌കൂളും തങ്ങളുടെ രാജ്യത്തിന്റെ സംസ്‌കാരത്തെയും ആചാരങ്ങളെയും ഭക്ഷണ രീതികളെക്കുറിച്ചും അവയെല്ലാം ലിവര്‍പൂളിലെ പ്രവാസ ജീവിതത്തില്‍ എങ്ങനെ പിന്തുടരുന്നു എന്നും വളരെ ചുരുങ്ങിയ സമയം കൊണ്ട് വിവരിക്കുകയും പരമ്പരാഗത വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി തദ്ദേശീയ കലാരൂപങ്ങളെ കോര്‍ത്തിണക്കികൊണ്ട് കുട്ടികള്‍ കലാ വിരുന്നും അവതരിപ്പിക്കുകയുണ്ടായി. 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് കലാപരിപാടികള്‍ അരങ്ങേറിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ അതൊരു കലോത്സവ വേദിക്ക് തുല്യമായിരുന്നു എല്ലാ അര്‍ഥത്തിലും.
ലിംകയെ പ്രതിനിഥീകരിച്ച് സ്‌കൂള്‍ കോര്‍ടിനേറ്റര്‍ ഡോമിനിക് കാര്‍ത്തികപ്പള്ളില്‍ മലയാള ഭാഷയേയും കേരളീയ സംസ്‌കാരത്തേയും കുറിച്ച് വിവരിക്കുകയുണ്ടായി. തുടര്‍ന്ന് സ്‌കൂള്‍ കോര്‍ടിനേറ്റര്‍ സണ്ണി ജേക്കബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ അവതരപ്പിച്ച കേരളീയ കലാപരിപാടികള്‍ കാണികളുടെ കരഘോഷത്തോടെ സമാപിക്കുകയുണ്ടായി.
സമ്മേളനാനന്ദരം ഓരോ സ്‌കൂളുകളും തങ്ങളുടെ രാജ്യത്തെ പ്രാദേശിക ഭക്ഷണ വിഭവങ്ങള്‍ പവിലിയനുകളില്‍ ഒരുക്കിയിരുന്നത് സ്‌നേഹവിരുന്നില്‍ പങ്കുവെച്ച് അടുത്ത വര്‍ഷം കാണാം എന്നുപറഞ്ഞ് പിരിഞ്ഞു.
ഒക്ടോബര്‍ 24ന് നടക്കുന്ന ലിംക ചില്‍ട്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 17 ശനിയാഴ്ച 5 മണിക്ക് മുന്‍പായി ലിംക നിര്‍വാഹക സമിതി അംഗങ്ങള്‍ വശം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് :തമ്പി07576983141, എബി 07734463548
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല