മാഞ്ചസ്റ്റര്‍ : ഫുട്‌ബോള്‍ ഇതിഹാസം ഡിയഗോ മറഡോണയുടെ അനന്തരവനും അര്‍ജെന്റീനന്‍ താരവുമായ സെര്‍ജിയോ അഗ്യുറോയുടെ ഇരട്ട ഗോളുകളുടെ പിന്‍ബലത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ തുടക്കം ജയം. പുതിയ സീസണിലെ തങ്ങളുടെ ആദ്യമത്സരത്തില്‍ ലീഗിലെ അരങ്ങേറ്റക്കാരായ സ്വാന്‍സീയെയാണ് സിറ്റി 4-0ത്തിന് തോല്‍പ്പിച്ചത്.
ഈ സീസണില്‍ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് 38 ദശലക്ഷം യൂറോയ്ക്ക് സിറ്റിയിലെത്തിയ അഗ്യുറോ സിറ്റിക്കായുള്ള അരങ്ങേറ്റം ഗംഭീരമാക്കി. പകരക്കാരനായിറങ്ങി കളിയുടെ 68ാം മിനിറ്റിലും ഇന്‍ഞ്ചുറി ടൈമിലുമായിരുന്നു അഗ്യുറോ എതിര്‍ വലയില്‍ ഗോളുകള്‍ നിക്ഷേപിച്ചത്. എഡിന്‍ സെക്കോയും ഡേവിഡ് സില്‍വയുമാണ് മറ്റ് സ്‌കോറര്‍മാര്‍.
ക്യാപ്റ്റനും ടീമിന്റെ കഴിഞ്ഞ തവണത്തെ ടോപ് സ്‌കോററുമായ കാര്‍ലോസ് ടെവസിനെ കൂടാതെ കളിക്കാനിറങ്ങിയ സിറ്റിയെ ആദ്യപകുതിയില്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്നതില്‍ നിന്ന് തടയിടാന്‍ സ്വാന്‍സീക്ക് കഴിഞ്ഞു. എന്നാല്‍ രണ്ടാം പകുതിയില്‍ എഡ്വിന്‍ ഡിസ്‌ക്കോ സിറ്റിയുടെ ഗോള്‍ വേട്ടക്ക് തുടക്കമിട്ടു.
പത്ത് മിനിറ്റിന് ശേഷം അഗ്യൂറോ സിറ്റിക്കായ് തന്റെ ആദ്യ ഗോള്‍ കണ്ടെത്തി. 71-ാം മിനിറ്റില്‍ സ്പാനിഷ് താരം ഡേവിഡ് വിയ്യ സിറ്റിയുടെ ഗോള്‍ നേട്ടം വര്‍ദിപ്പിച്ചു. കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ അഗ്യൂറോ ഒരിക്കല്‍ കൂടി സ്വാന്‍സീയുടെ വല കുലുക്കി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല