ലണ്ടന്‍: മൊബൈല്‍ ഫോണുകള്‍ പുരുഷന്‍മാരില്‍ പ്രത്യുല്‍പാദനശേഷി കുറയ്ക്കുമെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ ഉപയോഗിക്കുന്ന പുരുഷന്‍മാരുടെ ബീജത്തിന് ഗുണം കുറയും. കുട്ടികളുണ്ടാകാതെ ബുദ്ധിമുട്ടുന്ന പുരുഷന്‍മാര്‍ ഫോണ്‍ ഉപയോഗം നിര്‍ത്തണമെന്നും അവര്‍ നിര്‍ദേശിക്കുന്നു.
മൊബൈലില്‍ നിന്നും വരുന്ന റേഡിയോ തരംഗങ്ങള്‍ ബീജത്തിന്റെ ഘടനയില്‍ മാറ്റവരുത്തുകയും വേഗത്തില്‍ ചലിക്കാനുള്ള അതിന്റെ ശേഷി ഇല്ലാതാക്കുകയും ചെയ്യും. ഇത് പുരുഷന്‍മാരില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നും ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി.
ഇന്റേണല്‍ ജേണല്‍ ഓഫ് ആന്‍ത്രോപോളജി എന്ന ജേണലിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഒണ്‍ടാരിയോയിലെ ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. 1993ല്‍ 2007വരെ ഐ.വി.എഫ് ക്ലിനിക്കെലെത്തിയ ദമ്പതികളിലാണ് ഇവര്‍ പഠനം നടത്തിയത്. ഇതില്‍ 2,000ത്തിലധികം പേരുടെ ബീജം പരിശോധിക്കുകയും മൊബൈല്‍ ഉപയോഗത്തെപറ്റി ചോദിച്ചറിയുകയും ചെയ്തു. മൊബൈല്‍ ഉപയോഗിക്കുന്നവരെന്നും ഉപയോഗിക്കാത്തവരെന്നുമുള്ള രണ്ട് വിഭാഗമായി ഇവരെ തരം തിരിച്ചു.
മൊബൈല്‍ ഉപയോഗിക്കുന്ന 68% ആളുകളിലും ബീജത്തില്‍ മാറ്റം വന്നിട്ടുള്ളതായി കണ്ടെത്തി. ഇവരില്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് വരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രത്യുല്‍പാദനത്തെ സഹായിക്കുന്ന പ്രധാന ഹോര്‍മോണായ ലൂട്ടിനൈസിംങ് ഹോര്‍മോണിന്റെ അളവ് ഇവരില്‍ കുറഞ്ഞതായും കണ്ടെത്തി. രണ്ട് വിഭാഗങ്ങളിലും ബീജത്തിന്റെ എണ്ണം തുല്യമാണ്.
വൈദ്യൂതകാന്തിക തരംഗങ്ങള്‍ പുരുഷ ഹോര്‍മോണുകളിലെയും പ്രത്യുല്‍പാദത്തെയും ബാധിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് ശാത്രജ്ഞര്‍ എത്തിച്ചേര്‍ന്നത്. ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദിപ്പിക്കുന്ന ടെസ്റ്റ് സെല്ലുകളുടെ എണ്ണം ഇത് വര്‍ധിപ്പിക്കുന്നു. എന്നാല്‍ പിയൂഷ ഗ്രന്ഥി പുറത്തുവിടുന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
മൊബൈല്‍ പ്രത്യുല്‍പാദനത്തെ ബാധിക്കുമെന്ന് നേരത്തെ തന്നെ പല പഠനങ്ങളിലും തെളിഞ്ഞിരുന്നു. എന്നാല്‍ ഇതിന് ആവശ്യമായ തെളിവുകള്‍ നിരത്താന്‍ കഴിഞ്ഞിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല