80 കാരനായ തന്റെ അച്ഛനു ഈസ്റ്റര്‍ സമ്മാനമായി വേശ്യയെ തേടിയിറങ്ങിയ മകള്‍ പോലീസ് പിടിയിലായി. 51 കാരിയായ പിയ കിച്ച്‌ബെര്‍ഗാണ് അമേരിക്കയിലെ ഫ്ളോറിഡയില്‍ വച്ച് പോലീസിന്റെ തന്ത്രപരമായ ഇടപെടലിലൂടെ പിടിയിലായത്.
വൃദ്ധനായ അച്ഛന്‍ മൗറിസ് കിച്ചര്‍ബര്‍ഗിനുവേണ്ടിയായിരുന്നു മകള്‍ പിയ വേശ്യയെ സമീപിച്ചത്. തുടര്‍ന്ന് വേശ്യയ്ക്ക് 20 ഡോളര്‍ നല്‍കി കരാര്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിയ പിടിയിലായത്. എന്നാല്‍ വേഷം മാറിയെത്തിയ പോലീസുദ്യോഗസ്ഥയായിരുന്നു ആ വേശ്യയെന്ന് കൈയ്യില്‍ വിലങ്ങുവീണപ്പോഴാണ് പിയക്ക് മനസിലായത്.
വേശ്യ എത്തുന്നതും കാത്ത് കാറില്‍ വെയ്റ്റ് ചെയ്യുകയായിരുന്ന അച്ഛനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഫ്‌ളോറിഡയിലേക്കുള്ള സന്ദര്‍ശനത്തിനിടെ അച്ഛന് കൂട്ടിനായി വേശ്യയെ ഏര്‍പ്പാടാക്കുകയായിരുന്നു പിയയെന്ന് പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല