ലണ്ടന്‍: പുതുതായി അച്ഛനാകുന്നവര്‍ക്ക് ഇനിമുതല്‍ അഞ്ചരമാസത്തെ പറ്റേണിറ്റി ലീവ് അനുവദിക്കും. ബിസിനസ് സെക്രട്ടറി വിന്‍സ് കേബിളാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഇപ്പോഴുള്ള ലീവ് പോരെന്ന് കണ്ടാണ് കുറച്ചുകൂടി അയഞ്ഞ രീതി മുന്നോട്ടുവയ്ക്കാന്‍ തീരുമാനിച്ചത്. ലീവ് രണ്ടു രക്ഷിതാക്കള്‍ക്കും പരസ്പരം പങ്കുവയ്ക്കാനും പുതിയ പദ്ധതിയില്‍ വ്യവസ്ഥയുണ്ട്. രണ്ടു രക്ഷിതാക്കള്‍ക്കും ഒരേസമയം ലീവെടുക്കേണ്ടി വരുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇത് ഒഴിവാക്കും.
അതായത് ഇനി അച്ഛനാകുന്നവര്‍ക്ക് എട്ടരമാസത്തെ ലീവ് ലഭിക്കും. ഇത് അഞ്ചരമാസം ശമ്പളത്തോടെയും ശേഷിക്കുന്നത് ശമ്പളമില്ലാതെയും. 2015നോടെ ഈ നിയമം നിലവില്‍ വരും.
പ്രസവശേഷം അമ്മമാര്‍ക്ക് നാല് മാസത്തെ ലീവും അച്ഛന് രണ്ടാഴ്ചത്തെ പറ്റേണിറ്റി ലീവുമാണ് അനുവിദിച്ചിട്ടുള്ളത്. ഇതിനു പുറമേ ഏഴ് മാസത്തെ ഫല്‍ക്‌സിബില്‍ ലീവുമുണ്ട്. ഇതില്‍ നാല് മാസത്തേതിന് ശമ്പളം നല്‍കും. ഈ ലീവ് രണ്ട് രക്ഷിതാക്കള്‍ക്കുമായി വീതിച്ചെടുക്കാം. കൂടാതെ അമ്മയ്ക്കും അച്ഛനും ഒരുമാസത്തെ പെയ്ഡ് ലീവുമുണ്ട്. ഇത് എപ്പോള്‍ വേണമെങ്കിലും എടുക്കാം.
പുതിയ പരിഷ്‌കാരങ്ങള്‍ ബിസിനസ് നേതാക്കന്‍മാരില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള പഴക്കം ചെന്ന പാറ്റേണിറ്റി സമ്പ്രദായം പരിഷ്‌കരിക്കേണ്ടതാണെന്ന് മന്ത്രിമാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ പദ്ധതിപ്രകാരം തൊഴിലാളികള്‍ക്ക് ലീവ് മുഴുവനും തുടര്‍ച്ചയായി എടുത്തു തീര്‍ക്കാനാവില്ല. അവശ്യഘട്ടങ്ങളില്‍ തൊഴിലാളികളോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെടാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല