ജേക്കബ് പുന്നൂസ്
സീറോ മലബാര്‍ സഭയുടെ ചാപ്ലയിനായി കഴിഞ്ഞ ആറു വര്‍ഷക്കാലം യു.കെയില്‍ സേവനമനുഷ്ഠിച്ചതിനുശേഷം ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ട് കേരളത്തിലേക്കു മടങ്ങി. ജീസസ് യൂത്തിന്റെ സ്പിരിച്വല്‍ ഡയറക്ടറായി തുടര്‍ന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അരീക്കാട്ടച്ചന്‍ ഇരിങ്ങാലക്കുട രൂപതയിലാണ് തന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. യു.കെയില്‍ നവീകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച അച്ചന് സീേറാ മലബാര്‍ സഭയുടെ പതിനാല് യൂണിറ്റുകള്‍ രൂപീകരിച്ചു. ഇടവക വികാരി, ചാപ്ലയിന്‍, സ്പിരിച്വല്‍ ഡയറക്ടര്‍, ഡിവൈന്‍ വിഷന്‍ യൂറോപ്പ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫാ. സെബാസ്റ്റ്യന്‍ അരീക്കാട്ടുമായി പ്രശസ്ത ഗാനരചയിതാവ് റോയി കാഞ്ഞിരത്താനം നടത്തിയ അഭിമുഖം രണ്ട് ഭാഗങ്ങളിലായി എന്‍.ആര്.ഐ മലയാളി അപ്ലോഡ് ചെയ്യുന്നു. ഈ അഭിമുഖത്തിന്റെ വീഡിയോ യൂട്യൂബിലും കാണാവുന്നതാണ്.
അജപാലന വഴിയിലൂടെ….Part 1
അജപാലന വഴിയിലൂടെ….Part 2
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല