സിനിമാ താരങ്ങള്‍ തമ്മിലുള്ള വിവാഹവും അവരുടെ ദാമ്പത്യവും മാധ്യമങ്ങള്‍ എന്നും ആഘോഷമാക്കാറുണ്ട്. ഇവര്‍ക്കിടയിലെ അസ്വാരസ്യങ്ങളും, അസ്വസ്ഥതകളും മാധ്യമങ്ങള്‍ക്ക് മഹാവിരുന്നാണ്. ബോളിവുഡിലെ സൂപ്പര്‍താരദമ്പതികളായ അജയ്-കജോള്‍ ഇതുവരെ അത്തരം കുപ്രചരണങ്ങള്‍ക്കൊന്നും ഇടം കൊടുത്തിട്ടില്ല.
ബോളിവുഡിലെ നമ്പര്‍ വണ്‍ താരകുടുംബം എന്നു പൊങ്ങച്ചം പറയാറുള്ള ഇവര്‍ നിരവിധി ചിത്രങ്ങളിലും പരസ്യ ചിത്രങ്ങളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ സേവ് ദി ഗേള്‍ ചൈല്‍ഡ് പദ്ധതിയ്ക്കുവേണ്ടിയുള്ള പ്രചരണത്തിന് ഇവരെ തിരഞ്ഞെടുക്കാന്‍ കാരണവും ഈ നമ്പര്‍വണ്‍ ഇഫക്ടാവാം. ഐശ്വര്യ-അഭിഷേക്, ബിപാഷ-ജോണ്‍, ശാഹിദ്-പ്രിയങ്ക, ഷാരൂഖ്-ഗൗരി തുടങ്ങിയ താരദമ്പതികളെല്ലാം പരസ്യ ചിത്രങ്ങളില്‍ ഒരുമിച്ചെത്തിയിട്ടുണ്ടെങ്കിലും ഒരു സാമൂഹിക വിപത്തിന്മേലുള്ള ബോധവത്കരണത്തില്‍ ആദ്യമായി ഒരുമിച്ചെത്തുന്ന താരദമ്പതികള്‍ അജയ് ദേവ്ഗണ്‍-കാജോള്‍ ആണ് എന്നാതാണ് വാര്‍ത്തയെ ശ്രദ്ധേയമാക്കുന്നത്.
സന്തുഷ്ടരായ താര ദമ്പതികള്‍ എന്ന ക്ലീന്‍ ഇമേജാണ് മഹാരാഷ്ട്ര ഗവണ്‍മെന്റിന്റെ കാംപയിനിലേക്ക് അജയിനും കാജോളിനും വഴിതെളിച്ചത്. മറ്റു താര ദമ്പതികളെപ്പോലെ ഇവരെ ചുറ്റിപ്പറ്റി ഇതുവരെ വിവാദങ്ങള്‍ ഉണ്ടായിട്ടില്ല. തന്റെ പ്രേമലോലുപമായ സാന്നിധ്യം അജയും സിനിമകള്‍ക്കും മീതെ കുടുംബത്തിന് പ്രാധാന്യം കാജോളും നല്‍കുന്നതാണ് ദാമ്പത്യ വിജയ രഹസ്യം എന്ന്് ഈ കുടുംബത്തോട് അടുത്ത ബന്ധമുള്ളവര്‍ പറയുന്നു.
താരങ്ങള്‍ ഒരു സാമൂഹിക കാര്യത്തിനെ പിന്തുണക്കുന്നത് ബോളിവുഡില്‍ പുതിയ കാര്യമല്ല. ബോളിവുഡിലെ ‘സിങ്കം’ ആക്ടറായ അജയ് ദേവ്ഗണ്‍ ഇതിന് മുന്‍പ് പ്രത്യക്ഷപ്പെട്ടത് മുംബൈ പോലീസിന്റെ ‘ജാഗ്രത് മുംബൈക്കര്‍’ കാംപയിനിലാണ്. ഓഫ് സ്‌ക്രീനിലും ഓണ്‍ സ്‌ക്രീനിലും ഏറ്റവും വില കൂടിയ ജോഡികളില്‍ മുന്‍ നിരയിലാണ് അജയ് ദേവ്ഗണും കാജോളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല