ബെന്നി മേച്ചേരിമണ്ണില്‍: ഇടുക്കി ജില്ലക്കാരുടെ യുകെ യിലെ കുടുംബ കൂട്ടായ്മ അഞ്ചാമത് ഇടുക്കിജില്ലാ സംഗമം (I J S ) പുതുമയും വേത്യസ്തവുമായ പരിപാടികളോടും രുചികരമായ ഭഷണം ആസ്വതിച്ചും കുശലം പറഞ്ഞും കളിചിരി കളാലും സ്‌നേഹ ബന്ധങ്ങള്‍ പുതുക്കിയും പുതിയതായി എത്തിയവരെ പരിചയപെട്ടും കലാ മത്സരങ്ങളില്‍ പങ്കെടുത്തും ആവേശവും ആഹോഷവും നിറഞ്ഞ ഒരുദിനമായ് വൂള്‍വെര്‍ ഹാമ്പ്ടനിലെ UKCC ഹാളില്‍ കൊണ്ടാടി .
രാവിലെ 10.00 നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ മത്സരങള്‍ക്ക് തുടക്കമായി വെത്യസ്തവും പുതുമ നിറഞ്ഞതുമായ പരിപാടികള്‍ക്ക് ജോയിന്റ് കണ്‍ വീനെര്‍ പീറ്റര്‍ താനോലി, ഷിബു കൈതോലി, ബാബു തോമസ് , തോമസ് കടുവനാല്‍ ,റോയ് മാത്യു എന്നിവര്‍ നേതൃത്വം കൊടുത്തു .കുട്ടികളുടെ മിടായി പിറക്കലും, ലെമണ്‍ സ്പൂണ്‍ , സ്ത്രീകളുടെ കസേരകളിയും പുരുഷന്മാര്‍ക്കായ് ബക്കറ്റിലെ വെള്ളത്തില്‍ നിന്നും ആപ്പിള്‍ കടിചെടുക്കല്‍ മത്സരവും വളരെ ആവേശകരമായി ഏവരും ആസ്വതിച്ചു .കൂടാതെ കപ്പിള്‍സിന്റെ ആപ്പിള്‍ നെറ്റിയില്‍ ചേര്‍ത്തുള്ള ഡാന്‍സ് വളരെ ആവേശവും രസകരവുമായ്. കലാ മത്സരത്തിനു അകമ്പടി അയി റോയ് മാത്യു വിന്റെ ഏറ്റവും പുതിയതും പഴയതുമായ പാട്ടുകള്‍ കാതിനു ഇമ്പകരമായ്.സമയ പരിമിതികളാല്‍ മത്സര പരിപാടികള്‍ 12.15 നു പൂര്‍ത്തി ആക്കേണ്ടതായ് വന്നു .
12.30 ഓടുകൂടി അഞ്ചാമത് സംഗമത്തിന് തിരിതെളിക്കാന്‍ ഒരുക്കമായി ഉല്‍ഘാടനത്തിനു മുന്‍പായി ഒരുമിനിട്ടു നിശബ്ദ പ്രാര്‍ത്ഥനയാല്‍ ഇടുക്കിജില്ലാ സംഗമം കൂട്ടായ്മയുടെ അംഗങ്ങളുടെ കുടുംബത്തില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നമ്മെ വിട്ടു പിരിഞ്ഞുപോയ മാതാ പിതാക്കള്‍ ,സഹോദരി സഹോദരങ്ങള്‍, ബന്ധു മിത്രാധികള്‍ എന്നിവരെ മനസില്‍ ഓര്‍ത്തുപ്രാര്‍ഥിച്ചു.തുടര്‍ന്ന് കണ്‍ വീനെര്‍ ജസ്റ്റിന്‍ അബ്രഹാതിന്റെ അധ്യഷതയില്‍ ഇടുക്കിജില്ലയുടെ വിവിദ ഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന മാതാപിതാക്കളും ഇടുക്കിജില്ലാ സംഗമത്തിന്റെ രെഷാധികാരി ഫാദര്‍ റോയ് കൊട്ടക്കുപുറം SDV ,വിശിഷ്ട്ട അധിതികളായ് എത്തിച്ചേര്‍ന്ന ഇടുക്കിജില്ലകാരായ സിസ്റ്റെര്‍സ് വിശുദ്ധ ഫ്രാന്‍സിസ് ആലസിന്റെ പുത്രിമാര്‍ എന്ന സന്ന്യാസ സഭയുടെ മദെര്‍ സുപ്പിരിയര്‍ െൃ. മേരി ജെയിന്‍ , െൃ .ബീന MAB എന്നിവര്‍ ചേര്‍ന്ന് അഞ്ചാമത് സംഗമത്തിന് ഭദ്രദീപം തെളിച്ച് ഉല്‍ഘാടനം നിര്‍വഹിച്ചു.യോഗത്തിനും അതിഥി കള്‍ക്കും സ്വാഗതം നേര്‍ന്നു കൊണ്ട് കഴിഞ്ഞ കാല ഇടുക്കിജില്ലാ സംഗമത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും നമ്മുടെ കൂട്ടായ് മയുടെ ഉദേശ ലഷ്യയങ്ങളെ സംബധിച്ചും മുന്‍ കണ്‍ വീനെര്‍ ബെന്നി മേച്ചേരിമണ്ണില്‍ സംസാരിച്ചു .. SR ബീന MAB ,ഫാദര്‍ റോയ് കൊട്ടക്കുപുറം SDV എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോയിന്റ് കണ്‍ വീനെര്‍ ജിമ്മി ജേക്കബ് കഴിഞ്ഞ ഒരുവര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു തുടെര്‍ന്ന് ജസ്റ്റിന്‍ അബ്രാഹത്തിന്റെ ആദ്യഷ പ്രസംഗത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിച്ചു . പൊതുയോഗത്തില്‍ വച്ച് ഇടുക്കിജില്ലാ സംഗമ ത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ കൊണ്ടുവന്ന നാല്പതോളം വസ്ത്ര ബാഗുകള്‍ ക്യാന്‍സര്‍ റിസേര്‍ച് യുകെയുടെ ലോകല്‍ വസ്ത്ര കളക്ഷന്‍ നോമിനി കെല്‍വിന് കൈമാറി . സംഗമം നടത്തിയ ഈ വിലപെട്ട സംഭാവനക്ക് അദേഹം നന്ദി രേഹപെടുത്തി ഏതാണ്ട് 1400/ ഓളം പൌണ്ട് നമുക്ക് ഈ പുണ്ണ്യ പ്രവര്‍ത്തി വഴി ഈ നാട്ടിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് കൊടുക്കുവാന്‍ സാദിച്ചതില്‍ എല്ലാവരോടും സംഗമം കമ്മറ്റിയുടെ നന്ദി അറിയിച്ചു. . ജോയിന്റ് കണ്‍ വീനെര്‍ പീറ്റര്‍ താനോലില്‍ യോഗത്തിന് നന്ദി രേഹപെടുത്തി .
ഉദ്ഘാടന യോഗത്തിന് ശേഷം നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ കാണികളില്‍ ആവേശമായി. സ്വാന്‍സിയില്‍ നിന്നും എത്തിയ ജോബി മൈക്കിളിന്റയും മകളുടെയും ഗ്രൂപ്പ് സോങ്ങ് ,കമ്മറ്റി അംഗം ബിജു അഗസ്ത്യന്‍ ,സന്ധ്യ ഷിബു ,റോയ് ലിവെര്‍പ്പൂല്‍, ഫാദര്‍ റോയ് ,ബിന്‍സി സാന്‍ടോ, ലിയോണ റോയ് , റൈനറോയ് തുടങ്ങിയവരുടെ സംഗീതവും മറ്റു ഇതര കലാപരിപാടികളും സംഗമത്തിന് മോഡി കൂട്ടി ഈ വര്‍ഷം വിവാഹ ജീവിതത്തിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികം ആഹോഷിക്കുന്ന ഷിബു കൈതോലി കുടുംബത്തിനു ഇടുക്കിജില്ലാ സംഗമം കമ്മറ്റിയുടെ വക കേക്ക് മുറിക്കലും അഭിനന്ദനവും നേര്‍ന്നു..ഉച്ചക്ക് 1.30 നു യുകെയിലെ പ്രശ്ത കേട്ടെരിംഗ് സ്ഥാപനമായ ചിന്നൂസിന്റെ സ്വാതിഷ്ട്ട മായ ഭഷണം ഏവരും ആവോളം ആസ്വതിച്ചു കൂടാതെ കുട്ടികളുടെ മെനുവും വിവിത തരം ഐസ് ക്രീം, ഫ്രഷ് ഫ്രൂട്ട് സലാഡ് ഇവ സന്ദ്യയുടെ കൊഴുപ്പ് കൂട്ടി .
ഭക്ഷണ ശേഷം നടന്ന ഭാഗ്യ പരീഷണം റാഫില്‍ നറുക്കെടുപ്പ് ഏറ്റവും ആകര്‍ഷകമായ നാലോളം സമ്മാനങള്‍ ഭാഗ്യ ശാലികള്‍ കരസ്ഥമാക്കി .ഇടുക്കിജില്ലാ സംഗമത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആദ്യ മൂന്ന് സമ്മാനവും കരസ്ഥമാക്കിയ ബിര്‍മിന്ഘാമിലെ സാന്റോ ഫാമിലി ഏവരുടെയും കൈയടി നേടി .തുടര്‍ന്ന് പീറ്റര്‍ താനോലില്‍ സ്‌പോണ്‍സര്‍ ചെയ്യ്ത ഷിവാസ് രീഗലിന് വേണ്ടിയുള്ള ആവേശ കരമായ ലേലത്തിനു ഷിബു കൈതോലില്‍ നേതൃത്വം കൊടുത്തു ലേലത്തുക ഇരുന്നൂറോളം പൌണ്ട് അടുത്ത് വിളിച്ചു വേല്‍സില്‍ നിന്നുമുള്ള ഷിബു കരസ്ഥമാക്കി .തുടര്‍ന്ന് മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണവും വാര്‍ഷിക പൊതുയോഗം നടന്നു . വാര്‍ഷിക പൊതുയോഗത്തില്‍ ഇടുക്കിജില്ലാ സംഗമത്തിന്റെ ബൈ ലോ കണ്‍ വീനെര്‍ വായിച്ചു പൊതുയോഗ സമഷം സമര്‍പ്പിച്ച് ഏവരും കൈ അടിച്ചു പാസാക്കി . ഇനി മുതല്‍ ഇടുക്കിജില്ലാ സംഗമത്തിന്റെ എല്ലാവിധമായ പ്രവര്‍ത്തനവും ബൈ ലോ പ്രകാരം ആയിരിക്കും മോന്നോട്ടു പോവുക .പൊതുയോഗത്തില്‍ പുതിയ കണ്‍ വീനെര്‍ അയി റോയ് മാത്യു മാഞ്ചെസ്‌റെര്‍ ഏകഖണ്ടമായ് തെരഞ്ഞെടുക്കപെട്ടു .കൂടാതെ പതിന്നാലംഗ കമ്മറ്റിയും തെരഞ്ഞടുത്തു .
അഞ്ചാമത് സംഗമത്തില്‍ പങ്കെടുക്കാന്‍ യുകെ യുടെ വിവിദ സ്ഥലത്ത് നിന്നും എത്തിച്ചേര്‍ന്ന എല്ലാ ഇടുക്കിജില്ലക്കാര്‍ക്കും,വിവധ കലാ പരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും , സമ്മാനങള്‍ സ്‌പോണ്‍സര്‍ ചെയ്യതവര്‍ക്കും ഇടുക്കിജില്ലാ സംഗമം കമ്മറ്റി നന്ദി രേഹപെടുത്തി ..വീണ്ടും അടുത്തവര്‍ഷം കണ്ടുമുട്ടാം എന്നാ ശുഭ പ്രതീഷയോടെ 5 മണിക്ക് ഏവരും പിരിഞ്ഞു ..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല