ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആണവശക്തി എന്ന ബ്രിട്ടന്റെ സ്ഥാനം പാക്കിസ്ഥാന്‍ ഉടന്‍ മറികടക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍പെങ്ങുമില്ലാത്ത രീതിയല്‍ ബ്രിട്ടന്‍ തീവ്രവാദ ഭീഷണി നേരിടുമ്പോഴാണ് പുതിയ റിപ്പോര്‍ട്ട്.
ഇപ്പോള്‍ പാക്കിസ്ഥാന്റെ കൈവശം സജ്ജമായ 100 ആണവായുധങ്ങളുള്ളതായാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി വിശ്വസിക്കുന്നത്. അതായത് ഈ മേഖലയില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ 40% വര്‍ധനവാണുണ്ടായത്.
അതിനര്‍ത്ഥം പരമ്പരാഗത വൈരികളായ ഇന്ത്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ മറികടന്ന് പാക്കിസ്ഥാന്‍ യുഎസ്. റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളുടെ തൊട്ടുപിന്നില്‍ ഇടം നേടുമെന്നാണ്. കാലാകാലങ്ങളായി ഇന്ത്യ നിലനിര്‍ത്തുന്ന സൈനിക പരമാധികാരത്തെ മറികടക്കാന്‍ ആണവായുധങ്ങള്‍ കുറച്ചുകൂടി ആവശ്യമാണെന്നാണ് പാക്കിസ്ഥാന്‍ സൈന്യം പറയുന്നു. 1947ലെ വിഭജനത്തിനുശേഷം ഈ രാജ്യങ്ങള്‍ക്കിടയില്‍ മൂന്ന് തവണ യുദ്ധം നടന്നിരുന്നു. 1998 രണ്ട് രാജ്യങ്ങളും ആണവ പരീക്ഷണങ്ങളും നടത്തിയിരുന്നു.
പാകിസ്ഥാനില്‍ പ്ലൂട്ടോണിയവും സംപുഷ്ട യുറേനിയവും ഉല്പാദിപ്പിക്കുന്നതിലുണ്ടായ വര്‍ധനവിന്റെ അടിസ്ഥാനത്തിനാലണ് യു.എസിന്റെ കണ്ടെത്തല്‍. ആണവ ആയുധങ്ങളുടെ എണ്ണം 110 വരെ എത്താനുള്ള സാധ്യതയും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അമേരിക്കയുള്‍പ്പെടുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നും സാമ്പത്തിക പാക്കേജുകള്‍ പാക്കിസ്ഥാന്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ആണവആയുധങ്ങള്‍ വാരിക്കൂട്ടുന്നതായുള്ള വെളിപ്പെടുത്തല്‍. രാജ്യത്ത് ധാരാളമാളുകള്‍ പട്ടിണിയില്‍ കഴിയുമ്പോള്‍ ആണവായുധങ്ങള്‍ക്കായി പണം ചിലവഴിക്കുന്ന പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ നീക്കം ചോദ്യചെയ്യപ്പെടേണ്ടതാണെന്ന മുന്നറിയിപ്പും ഇത് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല