യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരുടെ ആവേശമായ സ്‌നേഹ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമം മെയ് മാസം 28 തിയതി രാവിലെ 9.30 മുതല്‍ 5.30 വരെ ബിര്‍മിങ്ങ്ഹാമിനു അടുത്തുള്ള വൂള്‍വെര്‍ഹാമ്പ്‌ടെനില്‍ നടത്തുന്നതിനുള്ള എല്ലാ വിധ ഒരുക്കവും നടന്നുവരുന്നു . ഈ വര്‍ഷത്തെ സംഗമം വെത്യസ്ഥമായ കലാ പരിപാടികളാലും പങ്കെടുക്കുന്ന മുഴുവന്‍ ആള്‍ക്കാര്‍ക്കും ആസ്വാദ്യകരമായ രീതിയില്‍ നൂതനവും പുതുമ ആര്‍ന്നതുമായ രീതിയില്‍ നടത്തുവാനുള്ള അണിയറ പ്രവര്‍ത്തനം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ഭാരവാഹികള്‍ നടത്തിവരുന്നു .
ഹൈറേഞ്ചും ലോവെര്‍ റേഞ്ചും ഉള്‍പെട്ട ഇടുക്കിജില്ലയുടെ മനോഹാരിതയും ,മൊട്ട കുന്നുകളും, താഴ്വാരവും സുഗധ വെഞ്ഞനഗളുടെ സൌരഭ്യവും ,ലോക ഭൂപടത്തില്‍ ഇടം നേടിയ മനോഹരമായ ഇടുക്കി ആര്‍ച് ജെല സംഭരണിയും ,നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും, തേക്കടി ജെലാശയവും വിവിധ ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്ന ഇടുക്കി ജില്ലയുടെ മക്കളുടെ യുകെയിലെ സ്‌നേഹ സംഗമത്തിന് ഇനി ഏതാനും മാസങ്ങള്‍ മാത്രം. മെയ് 28 നു ശനിയാഴിച്ച ഇടുക്കിയുടെ തനതു വിഭവ സമര്‍ത്ഥമായ ഭഷണവും ഒരുക്കി ഇടുക്കിജില്ലാ സംഗമം കമ്മറ്റി വൂള്‍വെര്‍ഹാമ്പ്‌ടെനിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു .
ഇടുക്കി ജില്ലക്കാരായ പ്രവാസികളുടെ യുകെയിലെ ഈ സ്‌നേഹ കൂട്ടായ്മ എല്ലാവര്‍ഷവും ഭംഗിയായി നടത്തിവരുന്നതിനും നമ്മള്‍ ജെന്മാനാട്ടില്‍ നടത്തിവരുന്ന കാരുന്ന്യ പ്രവര്‍ത്തനത്തിനും അന്ന്യ ദേശത്ത് ആണെങ്കിലും നമ്മുടെ ജില്ലയോടും പിറന്ന മണ്ണിനോടും ഉള്ള നമ്മുടെ സ്‌നേഹം മറക്കാതെ നിലനിര്‍ത്തുന്നതില്‍ ഇടുക്കിജില്ലയിലുള്ള വിവിധ മത, രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രശംസ നേടാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട് .കൂടാതെ യുകെയില്‍ ആദ്യം പിറവി എടുത്ത ബ്രിട്ടീഷ് മലയാളി എന്ന ന്യൂസ് പോര്‍ട്ടല്‍ നമ്മള്‍ നാട്ടിലും ഇവിടയും കഴിഞ്ഞ നാളുകളില്‍ നടത്തിയ വെത്യസ്ത ചാരിറ്റി സേവന പ്രവര്‍ത്തനം മാനിച്ചു ബ്രിട്ടീഷ് മലയാളി ബെസ്റ്റ് അസോസിയേഷന്‍ എന്ന ലിസ്റ്റില്‍ ഇടുക്കിജില്ലാ സംഗമ ത്തെയും ഉള്‍പെടുത്തിയത് നമുക്ക് വളരെ അഭിമാനകരമാണ് .കൂടാതെ യുകെയില്‍ ഉള്ള ഇടുക്കിജില്ലക്കാരും അല്ലാത്തവരുമായ വെക്തികള്‍ നടത്തുന്ന മാതൃകാ പരമായ പ്രവര്‍ത്തികള്‍ ചെയ്യ്തവരെയും നമ്മുടെ ജില്ലയില്‍ നിന്നും തൊഴില്‍ പരമോ , കലാ, കായിക, വിദ്യാ വിദ്യാഭിയാസ മേഹലകളില്‍ കഴിവ് തെളിയ്ച്ചവരെയും കണ്ടെത്തി അഗീകരിക്കുവാനും ആദരിക്കുവാനും ഇടുക്കിജില്ലാ സംഗമം മടികാണിക്കാറില്ല .
ഓരോ വര്‍ഷം കഴിയും തോറും ജനകീയമായി തെരഞ്ഞെടുക്കപെടുന്ന കമ്മറ്റി യുടെ നേതൃത്വത്തില്‍ ഇടുക്കിജില്ലാ സംഗമം വെത്യസ്തവും ജനോപകാര പ്രദവുമായ വിവിദ പരിപാടികള്‍ നടപ്പാക്കി കൂടുതല്‍ ശക്തമായി നല്ലൊരു കൂട്ടായ്മയായ് മുന്നേറി കൊണ്ടിരിക്കുന്നു . കൂടാതെ ഈ കൂട്ടായ്മ ഇടുക്കിജില്ലക്കാര്‍ തമ്മിലുള്ള നല്ല സ്‌നേഹ ബെന്തത്തിനും അന്ന്യ നാട്ടില്‍ കഴിയുമ്പോളും നമുടെ ജില്ലയുടെ പാരമ്പര്ര്യവും ഐക്ക്യവും സ്‌നേഹവും കാത്തു പരിപോഷിക്കുന്നതിനുള്ള വിവിദ ഭാഗത്തുള്ളവര്‍ തമ്മില്‍ സ്‌നേഹം പുതുക്കുന്നതിനും കുശലം പറയുന്നതിനും നമ്മുടെ കുട്ടികളുടെ കലാ, കായ്ക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരുദിവസമാണിത് .ഈ ഒരുദിനം എത്രയും ഭംഗിയും ആസ്വാധ കരവുമാക്കാന്‍ എല്ലാ ഇടുക്കിജില്ലക്കാരും മുന്നോട്ടു വരണമെന്ന് സംഗമം കമ്മറ്റി ഓര്‍മ്മിപിക്കുന്നു.
ഈ വര്‍ഷം നടക്കുന്ന ഇടുക്കിജില്ലാ സംഗമത്തിന് മുന്നോടിയായ് യുകെയില്‍ വിവിദ ഭാഗത്തുള്ള സ്‌പോര്‍ട്‌സ് പ്രേമികള്‍ക്ക് അവരുടെ മികവു തെളിയ്ക്കുന്നതിനുള്ള ഒരവസരം ഒരുക്കുവാന്‍ ഓള്‍ യുകെ ബാറ്റ് മിന്‍ടെന്‍ ടൂര്‍ണ്ണമെന്റ് അടുത്തമാസം ഇടുക്കിജില്ലാ സംഗമം തുടക്കം കുറിക്കുന്നു .ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്തമാക്കുന്നവര്‍ക്ക് ഇടുക്കിജില്ലാ സംഗമം സ്‌പോന്‍സര്‍ ചെയ്യുന്ന കാഷ് അവാര്‍ഡ് സമ്മാനിക്കുന്നതാണ് ,ഈ മത്സരത്തിലേക്ക് യുകെയില്‍ ഉള്ള എല്ലാ സ്‌പോര്‍ട്‌സ് പ്രേമികളെയും സ്വാഗതം ചെയ്യ്തു കൊള്ളുന്നു .
ഭൂപ്രകൃതിയുടെയും ,സംസ്‌കാരതിന്റയും കാര്‍ഷിക സുഗന്ധ വിളകളുടെയും പ്രകൃതി രമനിയതയുടെയും ആകര്‍ഷണതാല്‍ സമ്പന്നമായ നമ്മുടെ ജില്ലയുടെ ഈ കൂട്ടായ്മയലേക്ക് യു കെ ലുള്ള എല്ലാ ഇടുക്കിജില്ലക്കാരെയും മെയ് 28 നു ബിര്‍മിങ്ങ്ഹാം അടുത്ത് വൂള്‍വെര്‍ഹാമ്പ്‌ടെനിലേക്ക് ഇടുക്കിജില്ലാസംഗമം കമ്മറ്റി ഹാര്‍ദവ മായ് സ്വാഗതം ചെയ്യുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക , കണ്‍വീനെര്‍ ജസ്റ്റിന്‍ എബ്രഹാം 07985656204 ജോയിന്റ് കണ്‍വീനെര്‍സ് ഷിബു കൈതോലില്‍ 07988194556, പീറ്റര്‍ തനോലില്‍ 07713183350, ജിമ്മി ജേക്കബ് 07572880046, അജിമോന്‍ 07721745515.
5th ഇടുക്കി ജില്ലാ സംഗമം നടക്കുന്ന ഓഡിടോരിയത്തിന്റെ.അഡ്രസ് .
WOODCROSS LANE , BLISTON
WOLVERHAMPTON
WV 149 B W .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല