ബെന്നി അഗസ്റ്റിന്‍: ജീവിതത്തിലെ ഓര്‍ത്തിരിക്കുവാനുള്ള നല്ല കുറെ നിമിഷങ്ങളോട് കൂടി നാലാമത് ചിറ്റാരിക്കാല്‍ സംഗമം ജൂണ്‍ 24 ന് ഓക്‌സ്‌ഫോര്‍ഡില്‍ നടന്നു. വളരെ വ്യത്യസ്തമായ രീതിയില്‍ സംഗമത്തില്‍ വന്നവര്‍ ഒരു ദിവസം ചിലവഴിച്ചു. ദിവസം മുഴുവന്‍ ഒരു കുടുംബം എന്ന നിലയില്‍ അംഗങ്ങള്‍ എല്ലാം പരസ്പരം അടുത്തിഴകി. അന്നേ ദിവസം രാവിലെ 10 മണിക്ക് റെജിസ്‌ട്രേഷന്‍ നടത്തുകയും തുടര്‍ന്ന് ഉത്ഘാടനയോഗം നടക്കുകയും ചെയ്തു.നാലാമത് ചിറ്റാരിക്കാല്‍ സംഗമത്തിന് ചുക്കാന്‍ പിടിച്ച ശ്രീ മൈക്കിള്‍ പുള്ളോലില്‍ സ്വാഗതം പറഞ്ഞു എല്ലാവരെയും സംഗമ വേദിയിലേക്ക് ക്ഷണിച്ചു. ഈശ്വരഗാനത്തോടും പ്രാര്‍ത്ഥനയോടും കൂടി യോഗം ആരംഭിക്കുകയും ചെയ്തു. വ്യത്യസ്തമായ രീതിയില്‍ അവിടെ വന്നിരുന്ന വനിതകള്‍ ഞാറുക്കെടുപ്പിലൂടെ ഉത്ഘടനവേദിയിലേക്ക് ക്ഷണിക്കപ്പെടുകയും തിരിതെളിച്ചു നാലാമത് സംഗമം ഉത്ഘാടനം ചെയ്യുകയും ചെയ്തു. കുസുമം മൈക്കിള്‍ ഉല്‍ഘാടന പ്രസംഗം നടത്തി. പുതിയതായി വന്ന അംഗങ്ങളെ സ്റ്റേജില്‍ വരുത്തി പരിചയപ്പെടുത്തുകയും ചെയ്തു. ഈ വര്ഷം എ ലെവല്‍ എഴുതുന്ന ജൂഡി ഇളയാനിതോട്ടത്തിന് മൈക്കിള്‍ പുള്ളോലിലും ജി സിഎസ് സി എഴുതുന്ന അനിറ്റ് ബെന്നി കിഴക്കേലിന് ജോസഫ് ഇളയാനിതോട്ടത്തിലും ട്രോഫികള്‍ നല്‍കി വിജയ ആശംസകള്‍ അര്‍പ്പിച്ചു.
അതിനു ശേഷം നമ്മുടെ സമൂഹത്തില്‍ കണ്ടുവരുന്ന ആനുകാലിക പ്രശ്‌നങ്ങളെ പ്പറ്റിചര്‍ച്ച ചെയ്യുകയും ചെയ്തു. ഉച്ചഭക്ഷണത്തിനായി ബാബിക്യു തയ്യാറാക്കിയിരുന്നു. ഉച്ച തിരിഞ്ഞു ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ഗ്രൂപ്പ് കുടുംബ ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. അതിനു ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളോടെ നാലാമത് ചിറ്റാരിക്കാല്‍ സംഗമത്തിന് തിരശീല വീണു. എന്നുമെന്നും മനസ്സില്‍ കുറിച്ചിടാന്‍ മറ്റൊരു ഒത്തുചേരലും കൂടി നടന്നു. 2018 മേയ് 26 ന് കാര്‍ഡിഫില്‍ നടത്തുന്ന അഞ്ചാമത് ചിറ്റാരിക്കാല്‍ സംഗമത്തിനായുള്ള പ്രയാണം തുടങ്ങി കഴിഞ്ഞിരിക്കുന്നു. അടുത്ത സംഗമത്തിന്റെ ചുക്കാന്‍ പിടിക്കുന്നതിനായി ബെന്നി അഗസ്റ്റിനെയും മറ്റു കമ്മിറ്റി അംഗങ്ങളായി ജോഷി ഇലഞ്ഞിമറ്റം, ഷിജു മടത്തുംമ്യാലില്‍, ജോസഫ് ഇ ടി, ജിബു നടുവിലേക്കൂറ്റ് എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല