മാത്യു ബ്ലാക്ക് പൂള്‍: മൂഴൂര്‍ സംഗമത്തിന്റെ അഞ്ചാമത് വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ശനിയാഴ്ച രാവിലെ ആരംഭിച്ച സംഗമ പരിപാടികള്‍ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഫോണിലൂടെ സന്ദേശം നല്‍കി ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് പഴയ തലമുറയിലെ അമ്മച്ചിയും പുതിയ തലമുറയിലെ കുട്ടികളും ചേര്‍ന്ന് കേക്ക് മുറിച്ച് എല്ലാവരുമായി പങ്കുവച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.നാട്ടില്‍ നിന്ന് ഫോണിലൂടെ ഫാദര്‍ ജോയിച്ചന്‍ പറഞ്ഞാട്ട് സന്ദേശം നല്‍കി.
യുകെയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ തലേദിവസം തന്നെ ബ്രിസ്റ്റോളില്‍ ഒത്തുചേര്‍ന്നു.കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധയിനം കലാപരിപാടികള്‍ ആഘോഷം ഗംഭീരമാക്കി.കുട്ടികള്‍ക്കും മുതിര്‍ന്നവരുടേയും വിവിധയിനം കലാപരിപാടികള്‍ ആഘോഷം ഗംഭീരമാക്കി.
കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധയിനം കലാപരിപാടികള്‍ ആഘോഷം ഗംഭീരമാക്കി.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയ ഫണ്‍ഗെയിമുകള്‍ എല്ലാവരും ശരിക്കും ആസ്വദിച്ചു.എല്ലാ കുടുംബങ്ങളും പരസ്പരം പരിചയപ്പെടുത്തിയും കുടുംബ ഫോട്ടോയും ഗ്രൂപ്പ് ഫോട്ടോയും എടുത്ത് നാടിന്റെ മധുസ്മരണകള്‍ പങ്കുവച്ചു.
കലാപരിപാടികളും ഫണ്‍ഗെയിമുകളും പങ്കെടുത്തവര്‍ക്കും ജിസിഎസ്സി ,എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു.ആറാമത് സംഗമം അടുത്ത വര്‍ഷം ഒക്ടോബര്‍ 22ന് കേംബ്രിഡ്ജില്‍ വച്ച് നടത്താമെന്ന തീരുമാനത്തോടെ സ്‌നേഹ വിരുന്നിന് ശേഷം സംഗമ പരാപാടികള്‍ സമാപിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല