നൈജീരിയയില്‍ നിന്നെത്തി ലണ്ടനില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ബിംബോ അയലബോള ഒരു പ്രമുഖ വ്യവസായിയുടെ ഭാര്യയെന്ന റിപ്പോര്‍ട്ട്. ലണ്ടനിലെത്തി നികുതിദായകന്റെ പണം ചെലവാക്കി ചുളുവില്‍ പ്രസവം നടത്തിയെന്നതിന്റെ പേരില്‍ (കു)പ്രസിദ്ധിയാര്‍ജ്ജിച്ച ബിംബോ അയലബോളയെന്ന മുപ്പത്തിമൂന്നുകാരിയുടെ വിസിറ്റിംഗ് വീസ കാലാവധി കഴിഞ്ഞു നീട്ടിക്കിട്ടാന്‍ അപേക്ഷിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് ഈ വിവാഹം വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. നൈജീരിയയില്‍ നിന്നെത്തിയ ബിംബോ ലണ്ടനില്‍ പരിശോധന നടത്തിയപ്പോള്‍ മാത്രമാണ് നാല് കുഞ്ഞുങ്ങളുണ്ടെന്ന കാര്യം തിരിച്ചറിയുന്നതെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ പ്രസവം നടത്തിയപ്പോള്‍ മാത്രമാണ് അഞ്ചാമത്തെ കുഞ്ഞിന്റെ കാര്യം ഡോക്ടര്‍മാരും പോലും അറിയുന്നതെന്നും സൂചനയുണ്ട്.
ഏപ്രില്‍ മാസത്തില്‍ നടത്തിയ സിസേറിയനില്‍ മൂന്ന് പെണ്‍കുഞ്ഞുങ്ങള്‍ക്കും രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്കുമാണ് ബിംബോ ജന്മം നല്‍കിയത്. അതിനിടയില്‍ നാട്ടിലേക്ക് തിരിച്ചുപോകാനാവില്ലെന്നും അഞ്ച് കുട്ടികളെ വളര്‍ത്താന്‍ മാര്‍ഗ്ഗമൊന്നുമില്ലെന്നും പറഞ്ഞ് ബ്രിട്ടീഷ് അധികൃതരോട് കരുണ യാചിച്ചിരുന്ന ബിംബോയുടെ ഭര്‍ത്താവ് ഒഹി ഇടയ്ക്ക് ലണ്ടനിലെത്തിയെങ്കിലും കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിവില്ലെന്ന് പറഞ്ഞ് തിരിച്ചുപോയെന്നായിരുന്നു ആദ്യറിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ ഇതൊന്നുമല്ല കാര്യമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടിയ ഒഹി ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ, ഡിഎച്ച്എല്‍ എന്നിവയുമായി വ്യാപാര ബന്ധങ്ങളുള്ള ഒരു വന്‍ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവാണ് ഡെയ്‌ലി മെയില്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യമായിരിക്കുന്നത്. കൂടാതെ നൈജീരിയന്‍ പട്ടണമായ ലോഗോസില്‍ ഒരു വന്‍ ഹോട്ടലും വ്യാപാരകേന്ദ്രവും ഒഹി നടത്തുന്നുണ്ട്.
ശരാശരി വാര്‍ഷികവരുമാനം മുന്നൂറ് പൗണ്ട് മാത്രമുള്ള നൈജീരിയയില്‍ ഒഹി നടത്തുന്ന ഹോട്ടലില്‍ ഒരു ദിവസത്തെ ചിലവെന്ന് പറയുന്നത് നൂറ് പൗണ്ടാണ്. അത്രയും ചെലവേറിയ ഹോട്ടല്‍ നടത്തുന്ന കോടിശ്വാരനായ വ്യവസായിയുടെ ഭാര്യമാണ് ബ്രിട്ടണില്‍ നികുതിദായകന്റെ പണവുംകൊണ്ട് പ്രസവം നടത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇയാള്‍ ലണ്ടനില്‍ കഴിയുന്ന ഭാര്യയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒഹിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോ ആയിട്ട് ഇട്ടിരുന്നത് അഞ്ച് കുട്ടികള്‍ ബെഡ്ഡില്‍ കിടക്കുന്ന ഫോട്ടോ ആയിരുന്നു. എന്നാല്‍ ഡെയ്‌ലി മെയില്‍ ലേഖകന്മാര്‍ ഒഹിയെ കാണാന്‍ ശ്രമിച്ചതോടെ അത് മാറ്റുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല