ലണ്ടന്‍: അഞ്ച് വയസുകാരനായ സഞ്ചാരി സ്മിത്തിന് ഇത്തവണത്തെ പിറന്നാള്‍ ഒരിക്കലും മറക്കാനാവില്ല. കാരണം സഞ്ചാരിക്ക് കിട്ടിയ സമ്മാനമാണ്. പിറന്നാള്‍ ദിവസം ഉറക്കമുണര്‍ന്ന സഞ്ചാരിയെ കാത്തിരുന്നത് പൂന്തോട്ടത്തിന് സമീപം സൂക്ഷിച്ച ടാര്‍ഡിസാണ്. സഞ്ചാരിയുടെ അച്ഛന്‍ തന്നെയാണ് ഈ സമ്മാനം നിര്‍മ്മിച്ചതും. ടാര്‍ഡിസ് കണ്ട് സഞ്ചാരി തൂള്ളിച്ചാടുകയായിരുന്നു.
ഡോക്ടര്‍ ഹൂവിന്റെ വലിയ ആരാധകനായ സഞ്ചാരി ഡോക്ടറുടെ വേഷത്തിലാണ് പിറന്നാള്‍ ദിവസം പ്രത്യക്ഷപ്പെട്ടത്. ഡോക്ടര്‍ ഹൂവിനോട് മകനുള്ള താല്‍പര്യമാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് അച്ഛന്‍ ലീ സ്മിത്ത് പറയുന്നത്. ലണ്ടനിലെ ഒരു വീട്ടിലും ടാര്‍ഡിസ് കാണാന്‍ സാധ്യതയില്ലെന്നതും തനിക്ക് പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു.
സഞ്ചാരിയുടെ അച്ഛന്‍ ലീ രണ്ടാഴ്ചകൊണ്ടാണ് ഈ ടാര്‍ഡിസ് നിര്‍മ്മിച്ചത്. സഞ്ചാരിയുടെ മുത്തച്ഛനും സഹായത്തിനുണ്ടായിരുന്നു. ആക്‌സ്മിനിസ്റ്ററിലെ എയര്‍ കണ്‍ട്രോള്‍ സൊസൈറ്റിയിലാണ് സഞ്ചാരിയുടെ അച്ഛന്‍ ജോലി ചെയ്യുന്നത്.
സഞ്ചാരിയും സഹോദരന്‍ എത്തനും ഡോക്ടറുടെ ആരാധകരാണെങ്കില്‍ മറ്റൊരു സഹോദരനായ ഓസ്‌കാറിന് ഫുട്‌ബോളിലാണ് കമ്പം. സോമര്‍സെറ്റിലുള്ള വീടിന്റെ പൂന്തോട്ടത്തിന് പിറകിലുള്ള നടുമുറ്റത്ത് പാര്‍ക്ക് ചെയ്തിട്ട ടാര്‍ഡിസ് ഇതിനകം തന്നെ ഇവരുടെ സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരവിഷയമായി കഴിഞ്ഞു. സുഹൃത്തുക്കള്‍ക്കെല്ലാം അസൂയ തോന്നുന്നവിധത്തിലായിരുന്നു ഈ കൊച്ചുകുട്ടിയുടെ പിറന്നാള്‍ ദിനം കടന്നുപോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല