അണ്ഡാശയ ക്യാന്‍സര്‍ (ഓവറേയിന്‍ ക്യാന്‍സര്‍) ബാധിച്ചവര്‍ക്ക് സന്തോഷപ്രദമായ വാര്‍ത്തയെത്തി.ഇത്തരത്തിലുള്ള ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ ഉതകുന്ന മരുന്ന് കണ്ടെത്തിയെന്നതാണ് ആ വാര്‍ത്ത.
ഏതാണ്ട് 20 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് പുതിയ മരുന്നായ അവാസ്റ്റിന്‍ വികസിപ്പിച്ചത്. അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചവരുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ ഏതാണ്ട് എട്ടുമാസം വരെ വര്‍ധനയുണ്ടാക്കാന്‍ ഈ മരുന്ന് സഹായിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. സാധാരണയായി സ്തനാര്‍ബുദത്തിനും കുടലിലെ ക്യാന്‍സറിനും ഉപയോഗിക്കുന്ന മരുന്നാണിത്.
ഇത് ഓവറേയിന്‍ ക്യാന്‍സറിനും ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അണ്ഡാശയ ക്യാന്‍സര്‍ നിശബ്ദ കൊലയാളി എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഇതിന് സൂചനകളൊന്നും ഉണ്ടാകില്ലെ എന്നതുതന്നെ കാരണം. ഏതാണ്ട് രോഗം 80 ശതമാനം അധികരിക്കുമ്പോഴായിരിക്കും പലപ്പോഴും തിരിച്ചറിയുക. നിലവില്‍ സര്‍ജറിയോ കീമോതെറാപ്പിയോ ആണ് ഇത്തരം ക്യാന്‍സറിനുള്ള ചികില്‍സയായി നല്‍കുന്നത്.
പുതിയ ഗവേഷണം ഏറെ പ്രതീക്ഷ പകരുന്നതാണെന്ന് ഓവറേയിന്‍ കാന്‍സറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആന്‍വന്‍ ജോണ്‍സ് പറഞ്ഞു. അതുകൊണ്ടുതന്നെ അവാസ്റ്റിനിന്റെ ലഭ്യത വേണ്ടവിധത്തില്‍ ഉറപ്പുവരുത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം നടന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് ഓങ്കോളജിയുടെ സമ്മേളനത്തിലാണ് പുതിയ സര്‍വ്വേയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല