ആശുപത്രി അധികൃതരുടെ അശ്രദ്ധ അമ്മയുടേയും കുട്ടിയുടേയും മരണത്തില്‍ കലാശിച്ചു. ടെബുസും അലി എന്ന സറീന അലിയും നവജാത കുട്ടിയുമാണ് ദാരുണമായി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് എസെക്‌സ് റാംഫോള്‍ഡിലെ ക്യൂന്‍സ് ആശുപത്രിയിലെ രണ്ട് മിഡ് വൈഫുമാരെ പുറത്താക്കിയിട്ടുണ്ട്.
സിസേറിയന്‍ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുക്കാനായിരുന്നു ഡോക്ടര്‍മാര്‍ ശ്രമിച്ചത്. എന്നാല്‍ ജീവനില്ലാതെയായിരുന്നു കുട്ടിയെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. തുടര്‍ന്ന് സറീനയുടെ സ്ഥിതി മോശമാവുകയും അബോധാവസ്ഥയിലേക്ക് നീങ്ങുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഭര്‍ത്താവാണ് ഡോക്ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടായ വന്‍വീഴ്ച്ച ചൂണ്ടിക്കാണിച്ചത്.
സറീനയ്ക്ക് നല്‍കിയിരുന്ന ഓക്‌സിജന്‍ മാസ്‌ക് വേണ്ടവിധത്തില്‍ ഘടിപ്പിക്കാത്തതാണ് മരണത്തിന് കാരണമായത്. തലച്ചോറില്‍ ഓക്‌സിജന്‍ എത്താതെ സെറിബ്രല്‍ അനോക്‌സിയ മൂലമാണ് സറീന മരിച്ചതെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് രണ്ട് മിഡ് വൈഫുമാരെ പുറത്താക്കിയ ആശുപത്രി അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്റെ ഭാര്യക്ക് നേരിടേണ്ടി വന്ന വേദനയും അവഗണനയും മറ്റാര്‍ക്കും ഉണ്ടായിട്ടില്ലെന്ന് ഭര്‍ത്താവ് ഉസ്മാന്‍ ജാവേദ് പറഞ്ഞു. ആശുപത്രി അധികൃതര്‍ തന്റെ ഭാര്യക്ക് യാതൊരു പരിഗണനയും നല്‍കിയില്ലെന്നും ഉസ്മാന്‍ പരാതിപ്പെട്ടു. ഭാര്യയെയും കുട്ടിയേയും തിരിച്ചുകിട്ടില്ലെങ്കിലും വീഴ്ച്ചയുടെ ഉത്തരവാദിത്തം ആശുപത്രി അധികൃതര്‍ ഏറ്റെടുക്കണമെന്നും ജാവേദ് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല