1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2011

നിയമാനുസൃത രേഖയോ പാസ്‌പോര്‍ട്ടോ ഇല്ലാതെ രാജ്യത്തെത്തുന്നവരെ സംരക്ഷിക്കുന്ന സംവിധാനമാണ് നിലവിലുള്ളതെന്ന് സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഇത്തരം കുടിയേറ്റക്കാരെ നിയമപരമായി കൈകാര്യം ചെയ്തു നാടു കടത്താതെ ഇവിടെ തങ്ങാന്‍ സഹായിക്കുന്ന നിയമങ്ങളാണ് യു കെയില്‍ നിലവിലുള്ളത് .അനധികൃതമായി രാജ്യത്ത് താമസിക്കുന്ന അഞ്ചില്‍ ഒരാളെ നാടു കടത്തുകയും ബാക്കിയുള്ളവരെ രാജ്യത്ത് തന്നെ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നുവെന്നാണ് ആരോപണം.

മുന്‍ ലേബര്‍ സര്‍ക്കാര്‍ അനധികൃത കുടയേറ്റക്കാരുടെ ഇഷ്ടസ്ഥലമാക്കി രാജ്യത്തെ മാറ്റിയെന്ന് വിമര്‍ശകര്‍ പറയുന്നുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അനധികൃത കുടിയേറ്റം നടത്തിയ 40,000 പേരില്‍ 7294 ആളുകളെ മാത്രമേ പിടിക്കാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുള്ളൂ എന്ന് രേഖകള്‍ വ്യക്തമാക്കുന്നു.അനധികൃത കുടിയേറ്റം നടത്തുന്നവരുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് ‘മൈഗ്രേഷന്‍ വാച്ച് ‘ ചെയര്‍മാന്‍ ആന്‍ഡ്രൂ ഗ്രീന്‍ പറഞ്ഞു. ഇത്തരത്തില്‍ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരേ നടപടിവേണമെന്ന് ഓംബുഡ്‌സ്മാന്‍ ആവശ്യപ്പെട്ടിട്ടുണ്ട

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.