നടിമാരായാല്‍ ഇങ്ങനെ വേണം, കണ്ണുചിമ്മിത്തുറക്കുന്നതിനുമുമ്പേ പ്രശശ്തിയുടെ വെള്ളിവെളിച്ചത്തില്‍ മുങ്ങിക്കുളിച്ച്…നടി അനന്യയെക്കുറിച്ച് ഇങ്ങനെ പറയാതിരിക്കുന്നവര്‍ ചുരുക്കമായിരിക്കും. കാരണം അത്രപെട്ടെന്നാണ് അനന്യയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ന്നത്.
തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഒരേസമയം അവസരങ്ങള്‍ ലഭിക്കുക അതും നടിയായി അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെ. പല നടിമാര്‍ക്കും അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ മികവ് പറയാനുണ്ടാകുമെങ്കിലും അവര്‍ക്കെല്ലാം അത് കാത്തിരുന്നുകിട്ടിയ ഭാഗ്യമാണ്.
എന്നാല്‍ അനന്യയുടേത് അനന്യപോലും തിരിച്ചറിയുന്നതിന് മുമ്പേ എല്ലാം സംഭവിച്ചുകഴിഞ്ഞിരിക്കുകയാണ്. മലയാളത്തില്‍ കൈ നിറയെ ചിത്രങ്ങള്‍, അഭിനയിച്ചവയില്‍ നല്ല നടിയെന്ന് പേരെടുത്തു. തമിഴിലാണെങ്കില്‍ നാടോടികള്‍, ശീടന്‍ തുടങ്ങിയ പുതിയ ചിത്രങ്ങള്‍.
ഇതിനിടെയാണ് അനന്യയുടെ ബോളിവുഡ് പ്രവേശം. രാംഗോപാല്‍ വര്‍മ്മയുടെ സഹസംവിധായകനായിരുന്ന എ മേനോനാണ് അനന്യയ്ക്ക് ബോളിവുഡിലേയ്ക്ക് വഴി തുറന്നത്. ചിത്രത്തില്‍ മാധവനാണ് നായകനാകുന്നത്.
തനു വെഡ്‌സ് മനു എന്ന ചിത്രത്തിന് ശേഷം മാധവന്റേതായി ബോളിവുഡില്‍ ഇറങ്ങുന്ന ചിത്രമാണിത്. തീര്‍ത്തും വ്യത്യസ്തമായ ഒരു കോമേഴ്‌സ്യല്‍ ത്രില്ലറായിരിക്കും മാധവന്‍-അനന്യ ജോഡികളുടെ ഈ ചിത്രമെന്നാണ് സൂചന.
മാധവനൊപ്പം എ മേനോന്റെ ചിത്രത്തില്‍ അഭിനയിക്കുന്നകാര്യം അനന്യ വെളിപ്പെടുത്തിക്കഴിഞ്ഞു. തിരക്കഥ മനോഹരമാണെന്നും മാധവനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നും അനന്യ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല