നാടോടികളിലൂടെ തമിഴരുടെ ഹരമായി മാറിയ അനന്യ ഇളയദളപതി വിജയ് യുടെ നായികയാവുന്നു. രാജേഷ് മേനോന്റെ ആദ്യ ചിത്രത്തിലാണ് അനന്യ വിജയ് യുടെ നായികയാവുന്നത്. പ്രശസ്ത സംവിധായകരായ പ്രയദര്ശന്, രം ഗോപാല്‍ വര്‍മ്മ, രാജ്കുമാര് ഇറാനി എന്നിവര്‍ക്കൊപ്പം സഹായിയായി രാജേഷ് പ്രവര്‍ത്തിച്ചിരുന്നു.
ചിത്രത്തിന്റെ ഹിന്ദി വേര്‍ഷനിലും അനന്യ തന്നെ നായികയാകുമെന്നാണ് സൂചന. മാധവനാണ് ചിത്രത്തില്‍ നായകന്.
നാടോടികള്‍’ എന്ന തമിഴ് സിനിമ യിലൂടെ മികച്ചനടി യാണ് താന്‍ എന്ന് അനന്യ തെളിയിച്ചു കഴിഞ്ഞിരുന്നു. ശിക്കാറിന്റെ ക്ലൈമാക്സില്‍ സാഹസികത നിറഞ്ഞ സംഘട്ടന രംഗത്തില്‍ ഡ്യൂപ്പില്ലാതെ അഭിനയിച്ച് കൈയ്യടി നേടിയ അനന്യ, ഏറ്റവും പുതിയ ചിത്രമായ ‘ഇതു നമ്മുടെ കഥ’ യിലും നായിക യാണ്. കൂടാതെ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം തമിഴില്‍ റിമേക്ക് ചെയ്യുന്ന സീഡന് എന്ന പ്രിഥ്വിരാജ് സിനിമയിലും നായിക അനന്യ തന്നെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല