തൃശൂര്‍: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആസ്പത്രിയിലെ മെയില്‍ നഴ്‌സായ ഗോഡ്‌ലി പോള്‍ (27) പിടിയിലായി. ഞായറാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്. ശസ്ത്രക്രിയയ്ക്കുശേഷം അര്‍ധ ബോധാവസ്ഥയില്‍ ആയിരുന്ന യുവതിയെ നഴ്‌സ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ടാണ് എടപ്പാല്‍ സ്വദേശിനിയായ യുവതിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതിയെ പനി ബാധിച്ചതിനെ തുടര്‍ന്ന്് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഉറങ്ങാനുള്ള മരുന്നുകളും അനസ്‌തേഷ്യയും നല്‍കി മെയില്‍ നഴ്‌സ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.
അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് യുവതി മെയില്‍ നഴ്‌സിനെ തിരിച്ചറിഞ്ഞത്. പിടിയിലായ ഗോഡ്‌ലി പോള്‍ ഒരു വര്‍ഷമായി ആസ്പത്രിയില്‍ സ്റ്റാഫ് നഴ്‌സായി പ്രവര്‍ത്തിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല