നിലവില്‍ അനാരോഗ്യമെന്ന് കാണിച്ച് ആനുകൂല്യം കൈപ്പറ്റുന്നവരില്‍ പകുതിയിലധികം പേരും ജോലിചെയ്യാന്‍ ആരോഗ്യമുള്ളവരാണെന്ന് തൊഴില്‍മന്ത്രി ക്രിസ് ഗാര്‍ലിംഗ് പറഞ്ഞു. ഇത്തരത്തില്‍ ആനൂകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്കെതിരേ ശക്തമായ നപടിയെടുക്കുമെന്ന് കൂട്ടുകക്ഷിസര്‍ക്കാര്‍ വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് തൊഴില്‍മന്ത്രി ഇത്തരം അഭിപ്രായപ്രകടനം നടത്തിയത്.
കഴിഞ്ഞ ഒരു ദശബ്ദമായി ഏതാണ്ട് അഞ്ച് മില്യണ്‍ ആളുകള്‍ ഇത്തരത്തിലുള്ള ആനൂകൂല്യം മുതലാക്കുന്നുണ്ടെന്ന് സണ്‍ഡേ ടെലിഗ്രാഫില്‍ അദ്ദേഹം പറഞ്ഞു. ഇതുമൂലം നിരവധി തൊഴിലുകളില്‍ പണിയെടുക്കാന്‍ ആളുകളെ കിട്ടുന്നില്ല. മറ്റ് രാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറി പാര്‍ത്തവര്‍ ഈയവസരം മുതലാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തേ ബെണ്‍ലേയിലും അബര്‍ഡീനിലും നടത്തിയ പഠനങ്ങള്‍ ഏറെ ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവിട്ടത്. അനാരോഗ്യ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന മൂന്നില്‍ ഒരാള്‍ ജോലിയെടുക്കാന്‍ ആരോഗ്യമുള്ളവരാണെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയത്. രാജ്യത്തുടനീളം നടത്തുന്ന പരിശോധനകളിലും ഇതേ റിസല്‍ട്ടാണ് ലഭിക്കുന്നതെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്നും ഗാര്‍ലിംഗ് വ്യക്തമാക്കി.
ഇനി പരിശോധിക്കാനിരിക്കുന്ന 1.6 മില്യണ്‍ ആളുകളില്‍ ആറുലക്ഷം പേര്‍ക്കും ജോലിയെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ജോലിയെടുക്കാന്‍ ആരോഗ്യമുണ്ടായിട്ടും ആനൂകൂല്യം മുതലാക്കുന്നവരില്‍ നിന്ന് പിഴയീടാക്കാനും നീക്കമുണ്ട്. അടുത്തയാഴ്ച്ചയോടെ നിര്‍ദ്ദിഷ്ട ഫല്‍റ്റ് റേറ്റ് പെന്‍ഷന്‍ സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല