അനോരോഗ്യമെന്ന കാരണം പറഞ്ഞ് ആനുകൂല്യം കൈപ്പറ്റുന്നവരില്‍ പലരും ജോലിയെടുക്കാന്‍ പൂര്ണആരോഗ്യവാന്മാരാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. നാലില്‍ മൂന്നുപേര്‍ക്കും ജോലിചെയ്യാനാവശ്യമായ ആരോഗ്യമുണ്ടന്നാണ് പുതിയ ടെസ്റ്റിലൂടെ തെളിഞ്ഞിട്ടുള്ളത്.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് ആന്റ് പെന്ഷന് ആണ് പുതിയ ടെസ്റ്റ് നടത്തിയത്. പലരും ആരോഗ്യത്തെക്കുറിച്ച് തെറ്റായ ധാരണകള്‍ പുലര്‍ത്തുകയാണെന്നും ഇതുവഴി അനാരോഗ്യ ആനൂകൂല്യം കൈപ്പറ്റുകയാണെന്നും പഠനത്തില്‍ വ്യക്തമായി. 2008ല്‍ ലേബറുകളായിരുന്നു ഇത്തരം ടെസ്റ്റുകള്‍ ആരംഭിച്ചത്.
നേരത്തേ നടത്തിയ പല പഠനങ്ങളും ഇതേ നിഗമനത്തിലേക്കായിരുന്നു എത്തിച്ചേര്‍ന്നത്. കാലങ്ങളായി നല്കിപ്പോരുന്ന അനാരോഗ്യ ആനൂകൂല്യങ്ങള്‍ വെറുതേ കൈപ്പറ്റുകയാണ് ആളുകള്‍ ചെയ്യുന്നതെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. ഏതാണ്ട് 30 മാസം മുമ്പ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ നല്കിയവരെയാണ് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ടെസ്റ്റിന് വിധേയരാക്കിയത്.
അനോരോഗ്യ ആനുകൂല്യത്തിന്റെ ഗുണഫലം അനുഭവിച്ച 1,175,700 പേരില്‍ 887,300 ആളുകള്‍ക്കും ജോലിയെടുക്കാനുള്ള ആരോഗ്യമുണ്ടായിരുന്നു. 25 വയസിനും മുകളില്‍ പ്രായമുള്ളവര്‍ക്ക് ആഴ്ച്ചയില്‍ ലഭിക്കുന്ന അനാരോഗ്യ ആനൂകൂല്യം 67.50 പൗണ്ടാണ്. ആരോഗ്യമുള്ളവര്‍ അനാരോഗ്യ ആനൂകൂല്യം മുതലാക്കുന്നു എന്നതിന്റെ ഒരു തെളിവ്കൂടി ലഭിച്ചിരിക്കുകയാണെന്ന് തൊഴില്‍ മന്ത്രി ക്രിസ് ഗാര്‍ലിംഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല