ടോം ജോസ് തടിയംപാട്: ഇന്നലെ രാവിലെ പതിനൊന്നു മണിക്ക്‌ലിക്ക് ലിവര്‍പൂള്‍ ഐന്റ്രീ ഹോസപിറ്റലില്‍ മരിച്ച ലിവര്‍പൂള്‍ ഫസക്ക്ര്!ലിയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശി അനില്‍ പോത്തന്റെ ആത്മശാന്തിക്ക് വേണ്ടി ഉള്ള പ്രാര്‍ത്ഥന ഫസക്കെര്‍ലിയില്‍ താമസിക്കുന്ന അനിലിന്റെ സഹോദരിയുടെ ഭവനത്തില്‍ ഇന്നലെ വൈകുന്നേരം നടന്നു. പ്രാര്‍ത്ഥനയ്ക്ക് ലിവര്‍പ്പുള്‍ ഓര്‍ത്തോഡക്കസ് സഭയുടെ വൈദികന്‍ ഫാദര്‍ വര്‍ഗിസ് ജോണ്‍ നേതൃത്വം നല്‍കി.
അനിലിന്റെ മൃതശരീരം നിലവില്‍ ഐന്റ്രീ ഹോസ്പിറ്റല്‍ മോര്‍ച്ചെറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ബോഡി ഫുണറല്‍ ഡയറക്‌റ്റ്രേട്ടിനു നല്‍കാന്‍ ഉള്ള നടപിടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു .
അനിനിലും ആയി ദീര്‍ഘകാലത്തേ സൗഹൃതം സൂക്ഷിക്കുന്ന ഫസക്കര്‍ലിയില്‍ താമസിക്കുന്ന ബിജു സ്‌കറിയക്ക് അനിലിനെ പറ്റി നല്ലതേ പറയാന്‍ ഉള്ളു ആര്‍ക്കും ഒരു ഉപദ്രവും ചെയ്യാത്ത അനില്‍ പത്തുവര്‍ഷം മുന്‍പ് UK യില്‍ എത്തുന്നതിനു മുന്‍പ് അബുദാബിയില്‍ വളരെ ഉയര്‍ന്ന നിലയില്‍ ഒരു സൂപ്പര്‍ മാര്‍ക്കെറ്റില്‍ ജോലി ചെയ്യുകയായിരുന്നു അദേഹത്തിന്റെ പിതാവും അവിടെ തന്നെ ആയിരുന്നു ജോലി ചെയ്തിരുന്നത് പിതാവും ഏകദേശം എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.
രോഗബാധിതനായ എയിന്‍ട്രി ഹോസ്പിറ്റലില്‍ കഴിഞ്ഞ പത്തു ദിവസങ്ങക്ക് മുന്‍പ് പ്രാവേശിപ്പിച്ച അനില്‍ പോത്തന്‍(48) കഴിഞ്ഞ ദിവസങ്ങളില്‍ അപകട നിലധരണം ചെയ്തു എന്നു വിവരം ആണ് ലഭിച്ചിരുന്നത് എന്നാല്‍ ഇന്ന് രാവിലെ പെട്ടെന്ന്മരണം സംഭവിക്കുകയായിരുന്നു . .
ഭാര്യ സുഷ നഴ്‌സിങ്ങ് ഹോമില്‍ ജോലി നോക്കുകയാണ്. ഇവര്‍ക്ക് ഏഴും പതിമൂന്നും വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്.
കട്ടപ്പന സ്വദേശിയായ നഴ്‌സ് മനോജും കോട്ടയം സ്വദേശി ജോണ്‍ മാഷുമാണ് അടുത്തിടെ ലിവര്‍പൂളുകാരെ കണ്ണീരിലാഴ്ത്തി വിടപറഞ്ഞതിന്റെ നടുക്കം മാറുന്നതിനു മുന്‍പാണ് അനിലിന്റെ വേര്‍പാട്
അനിലും കുടുംബവും ഓര്‍ത്തഡോക്ട് സഭാ വിശ്വാസികളാണ്. ഫസാര്‍ക്കയിലെ എല്ലാ മതത്തില്‍പ്പെട്ട വിശ്വാസികളും അനിലിന്റെ മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയിരുന്നു .
തിരുവല്ല കവിയൂരാണ് അനിലിന്റെ ജന്മനാട്. അനിലിന്റെ ചേതനയറ്റ ശരീരം സ്വദേശത്തേക്ക് കൊണ്ടുപോകാനും തീരുമാനമായി. ആശുപത്രിയില്‍ നിന്ന് മൃതദേഹം ഫ്യൂണറല്‍ സര്‍വീസിന് കൈമാറും. അവര്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണ്.
അനിലിന്റെ അനേകം ബന്ധുക്കള്‍ യുകെയിലുണ്ട്. പെങ്ങളും ഭര്‍ത്താവും ഫസാര്‍ക്കലി ഹോസ്പിറ്റലില്‍ എത്തിച്ചേര്‍ന്നിരുന്നു. നിയമ നടപടികള്‍ തീരുന്ന മുറക്ക് മൃതദേഹം പൊതു ദര്‍ശനത്തിനു വയ്ക്കും എന്നു ബന്ധു വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല