വിശ്വാസികള്‍ക്ക് ആത്മീയമായ ഉണര്‍വ്വ് സമ്മാനിച്ചുകൊണ്ട് ന്യൂകാസിലില്‍ ഇടവകയായ സെന്റ് ഗ്രിഗോറിയസ് സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ നടന്നുവന്ന അനുഗ്രഹ വര്‍ഷം സമാപി്ച്ചു. ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ നയിച്ച വചന സന്ദേശം ശ്രവിക്കാന്‍ നൂറ് കണക്കിന് വിശ്വാസികളാണ് എത്തിച്ചേര്‍ന്നത്.
ക്രിസ്തീയ ജീവിതത്തില്‍ കുടുംബ സമാധാനത്തിനും അത്മീയതയ്ക്കും ഉളള സ്ഥാനം വളരെ വലുതാണന്ന് ഫാ. എല്‍ദോസ് വട്ടപ്പറമ്പില്‍ തന്റെ വചന സന്ദേശത്തില്‍ ഓര്‍മ്മപ്പെടുത്തി. തുടര്‍ന്ന് വചന സന്ദേശം നല്‍കിയ ഫാ. സജി തോട്ടത്തില്‍ സ്‌നേഹത്തിന്റേയും സഹനത്തിന്റേയും മാതൃകയായ യേശുക്രിസ്തുവാകണം നിത്യജീവിതത്തിലെ മാതൃകയെന്നും ആഹ്വാനം ചെയ്തു.
ഡോ. രാജു ജോര്‍ജ്ജ്, സഞ്ജു ജോര്‍ജ്ജ്, രഞ്ജന്‍, ദീപ്തി, സൂസന്‍, ബിന്ദു, ലിന്‍സി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാന ശ്രൂശ്രൂഷ വിശ്വാസികള്‍ക്ക് ആത്മീയ നിറവ് പകര്‍ന്നു. ന്യൂ കാസ്സില്‍ ഇടവകയുടെ പ്രഥമ ധ്യാനയോഗത്തില്‍ പങ്കെടുത്ത എല്ലാ വിശ്വാസികളോടും വൈദികരോടും ഇടവക ട്രസ്റ്റി ഇഗ്നേഷ്യസ്, സെക്രട്ടറി തോമസ് മാത്യു എന്നിവര്‍ നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല