യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചുകൊന്ന പ്രതി വിചാരണക്കിടയിലും യാതൊരു കുറ്റബോധവും പ്രകടിപ്പിച്ചില്ല. കെയ്റണ്‍ സ്റ്റേപിള്ടണ് എന്ന 21കാരനായ പ്രതിയാണ് അനുജ് ബിദ്വേ എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ബോക്സിംഗ് ഡെയില്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ച് കൊന്നത്. അനുജും സുഹൃത്തുക്കളും കൂടി ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി ഷോപ്പിങ്ങ് നടത്തിയശേഷം തിരികെ വരുമ്പോഴായിരുന്നു സംഭവം.
ലാന്‍സ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ മൈക്രോ ഇലക്ട്രോണിക്സ് പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റുഡന്റായിരുന്നു അനുജ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പഠനത്തിനായി അനുജ് യൂകെയിലെത്തിയത്. മാഞ്ചസ്റ്ററില്‍ വച്ച് സുഹൃത്തുക്കളുമൊത്ത് ക്രിസ്തുമസ് ആഘോഷിക്കുന്നതിനിടെയാണ് തലയക്ക് വെടിയേറ്റ് അനുജ് മരിക്കുന്നത്. സിറ്റി സെന്ററിലെ ബോക്സിംഗ് ഡേ സെയില്സില് നിന്ന് ഷോപ്പിങ്ങ് കഴിഞ്ഞ് സാല്‍ഫോര്‍ഡിലെ ഹോട്ടലിലേക്ക് പോവുകയായിരുന്നു അനുജും സംഘവും. സമയം ചോദിക്കാനെന്ന വ്യാജേന അടുത്തെത്തിയ സ്റ്റേപിള്ടണ് യാതൊരു പ്രകോപനവുമില്ലാതെ അനുജിനെ വെടിവെക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അനുജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. വെടിവെച്ച ശേഷം പൊട്ടിച്ചിരിച്ചുകൊണ്ടാണ് സ്റ്റേപിള്ടണ് സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടതെന്ന് സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
എന്നാല്‍ സ്റ്റേപിള്ടണിന്റെ മാനസികാരോഗ്യ നില തകരാറിലാണോ എന്ന് പരിശോധിക്കാന്‍ വിദഗ്ദ്ധരെ സമീപിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു. മൂന്നാഴ്ച മുന്‍പ് സ്റ്റേപിള്ടണ് കുറ്റക്കാരനാണന്ന് കണ്ടെത്തിയെങ്കിലും കൊല നടത്തിയത് താനാണന്ന ആരോപണം പ്രതി നിഷേധിച്ചിരുന്നു. എന്നാല്‍ ദൃക്സാക്ഷികളുടെ മൊഴികളടക്കമുളള ശക്തമായ തെളിവുകളുമായി വിചാരണ ആരംഭിച്ചശേഷമാണ് പ്രതി കുറ്റസമ്മതം നടത്തിയെന്ന കാര്യം പ്രോസിക്യൂട്ടര്‍ ബ്രയാന്‍ കമ്മിംഗ്സ് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോര്‍ട്ടില്‍ ബോധിപ്പിച്ചു. സ്റ്റേപിള്ടണിനൊപ്പം സുഹൃത്ത് റെയാന്‍ ഹോള്ഡനുമുണ്ടായിരുന്നു. സിസിടിവി ക്യാമറയില്‍ പതിഞ്ഞ റെയാന്റെ ചിത്രങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് റെയാനെ അറസ്റ്റ് ചെയ്തതാണ് സംഭവത്തില്‍ സ്റ്റേപിള്ടണിന്റെ പങ്ക് വ്യക്തമായത്. റെയാന്‍ ഇപ്പോള്‍ പ്രോസിക്യൂഷന്റെ സാക്ഷിയാണ്. സംഭവത്തെ കുറിച്ച് തനിക്ക് മുന്‍കൂട്ടി അറിയില്ലായിരുന്നുവെന്ന് ഹോള്ഡന് കോടതിയെ അറിയിച്ചു.
കഴിഞ്ഞ ക്രിസ്തുമസ് രാത്രിയില്‍ ബോക്സിംഗ് ഡേ സെയില്‍സ് നടക്കുന്നിടത്തുവെച്ചാണ് സംഭവം. രാത്രി 1.30 ഓടെ
അനുജും സുഹൃത്തുക്കളും ഹോട്ടലിലേക്ക് മടങ്ങുന്ന വഴി സ്റ്റേപിള്ടണും ഹോള്‍ഡനും എതിരേ നടന്നുവരികയായിരുന്നു. വിദേശീയരാണന്ന് മനസ്സിലായ ഉടന്‍ സ്റ്റേപിള്ടണ് ഹോള്‍ഡനെ എതിര്‍വശത്ത് നിര്‍ത്തിയശേഷം റോഡ് മുറിച്ച്കടന്ന് സംഘത്തെ സമീപിക്കുകയായിരുന്നു. സ്റ്റേപിള്ടണ് ഇവരോട് സമയം ചോദിക്കുകയും സംഘത്തിലൊരാള്‍ 1.30 എന്ന് മറുപടി പറയുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേപിള്ടണ് തോക്കെടുത്ത് അനുജിനെ വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റേപിള്ടണിനൊപ്പം താനും ഓടി രക്ഷപെടുകയായിരുന്നുവെന്നും ഹോള്ഡന് കോടതിയില്‍ മൊഴിനല്‍കി. തനിക്കും കുടുംബത്തിനും സുരക്ഷാ ഭീഷണിയുണ്ടെന്ന് ഹോള്ഡന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. പ്രശ്നമുണ്ടാകില്ലന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവര്‍ത്തിച്ചുളള ഉറപ്പിനെ തുടര്‍ന്നാണ് റെയാന്‍ മൊഴി നല്കാന് തയ്യാറായത്.
സംഭവത്തിന് ശേഷം ഡിസംബര്‍ 28നാണ് റെയാനെ അറസ്റ്റ് ചെയ്യുന്നത്. റെയാന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത ദിവസം തന്നെ സ്റ്റേപിള്ടണിനെ പോലീസ് അറസ്റ്റ് ചെയ്തു. റെയാന്റെ കസിന് ചെല്‍സിയയുടെ ഭര്‍ത്താവായിരുന്നു സ്റ്റേപിള്ടണ്. ഇരുവര്‍ക്കും ഒരു കുട്ടിയുണ്ടെന്നും ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് ഇരുവരും താമസിക്കുന്നതെന്നും ഹോള്ഡന് കോടതിയില്‍ ബോധിപ്പിച്ചു. വിചാരണ തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല