കുറഞ്ഞവര്‍ഷങ്ങള്‍ക്കുള്ളില്‍ തെലുങ്ക് താരറാണിയായി മാറിയ അനുഷ്‌കയ്ക്ക് കോളിവുഡിലും തിരക്കേറുന്നു. കോളിവുഡില്‍ നിന്നും നിരവധി ഓഫറുകളുണ്ടായിട്ടും ടോളിവുഡ് വിട്ട് പോകാതിരുന്ന അനുഷ്‌ക തീരുമാനം മാറ്റിയത് ദൈവത്തിരുമകള്‍ എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോള്‍ അനുഷ്‌കയ്ക്ക് കോളിവുഡ് വിരോധം തീരെയില്ല. നല്ല ചിത്രമാണെങ്കില്‍ കോളിവുഡില്‍ നിലയുറപ്പിക്കാനാണ് നീക്കം.
‘ദൈവതിരുമകള്‍ എന്ന ചിത്രത്തിനു ശേഷം അനുഷ്‌ക മറ്റൊരു തമിഴ് ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുകയാണ്. ചിയാന്‍ വിക്രം തന്നെയാണ് പുതിയ ചിത്രത്തിലും നായകന്‍. സംവിധായകന്‍ വിജയ് ഒരുക്കുന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്.
രണ്ടു നായികമാരുള്ള വിജയ് ചിത്രത്തില്‍ എമി ജാക്‌സണാണ് മറ്റൊരു നായിക ഒരു ആക്ഷന്‍ ത്രില്ലറാണ് ഈ ചിത്രമെന്നാണ് അറിയുന്നത്.
ശുശീന്ദ്രന്റെ രാജപാട്ടൈ എന്ന ചിത്രവുമായി ബന്ധപ്പെട്ട തിരക്കിലാണെങ്കിലും വിജയ് ആവശ്യപ്പെട്ടതിനാല്‍ ഡേറ്റ് നല്‍കാന്‍ വിക്രം തയ്യാറാവുകയായിരുന്നു. രണ്ടു ചിത്രങ്ങളും ഒരുപോലെ കൊണ്ടുപോകാനാണ് വിക്രമിന്റെ പദ്ധതി. ദൈവതിരുമകള്‍ തീയറ്ററിലെത്തിച്ച യു.ടി.വി തന്നെയാണ് ഈ ചിത്രവും പുറത്തിറക്കുന്നത്.
ഇതേസമയം വിശ്വരൂപത്തില്‍ നായികയായി അനുഷ്‌കയെ കിട്ടുന്നതിന് വേണ്ടി ഉലകനായന്‍ കമലഹാസന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ദബാംഗ് ഗേള്‍ സൊണാക്ഷി സിന്‍ഹയില്‍ തുടങ്ങി സമീറ റെഡ്ധി വരെ എത്തിയിരുന്നു ഈ ചിത്രത്തിലേക്കുള്ള കമലിന്റെ അന്വേഷണം. വീണ്ടും ആ അന്വേഷണം തുടരുകയാണ്, ഇപ്പോള്‍ അത് ചെന്ന് നില്‍ക്കുന്നത് അനുഷ്‌കയിലും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല