മുംബൈ: ഐ.ഐ.എഫ്.ഐയില്‍ പങ്കെടുത്ത് മടങ്ങവെ ബോളിവുഡ് നടി അനുഷ്‌ക ശര്‍മയെ കസ്റ്റംസ് ചോദ്യം ചെയ്തു. ലഗേജ് വിവരങ്ങള്‍ വെളുപ്പെടുത്താത്തിനാണ് അനുഷ്‌കയെ ചോദ്യം ചെയ്തത്.
ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന സമയത്ത് കൊണ്ടുപോകുന്ന സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അനുഷ്‌ക നല്‍കിയിരുന്നു. തിരിച്ചുവരുമ്പോള്‍ ലഗേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ വിട്ടുപോയതാണ് ചോദ്യം ചെയ്യലിനിടയാക്കിയതെന്നാണ് സൂചന. ആഭരണങ്ങള്‍ കൊണ്ടുവരുന്ന കാര്യം രേഖപ്പെടുത്താനും നികുതി നല്‍കാനും താന്‍ മറന്നുവെന്ന് അനുഷ്‌ക സമ്മതിച്ചിട്ടുണ്ട്.
കണക്കില്‍പെടാത്ത പണവും, ആഭരണങ്ങളും കൊണ്ടുവന്നതിന് നടി ബിപാഷ ബസുവിനെ കഴിഞ്ഞമാസം മുംബൈ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മെയ് 18ന് മറ്റൊരു ബോളിവുഡ് താരമായ മിനിഷ ലാംപയെയും കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും തിരിച്ച ലാംപ കൊണ്ടുവന്ന ആഭരണങ്ങളായിരുന്നു അവരെ വെട്ടിലാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല