‘കന്തസാമി’യും ‘രാവണും’ ‘വാരണം ആയിര’വും ‘പോക്കിരി’യുമെല്ലാം കേരളത്തിലെ ചുമരുകളിലൂടെ ശ്രദ്ധനേടിയത് കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഗോപന്‍ എന്ന ഗോപകുമാറിന്റെ ഭാവനകളിലൂടെയായിരുന്നുവെന്നു ഇന്നും മലയാളികളില്‍ പലര്‍ക്കും അറിയില്ല. അന്യഭാഷാ സിനിമകളുടെ വൈവിധ്യമാര്‍ന്ന ചുമര്‍പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്ത് ശ്രദ്ധേയനായ മലയാളി യുവാവിനെ തമിഴ് സൂപ്പര്‍ താരങ്ങള്‍ മാറോട് ചേര്‍ത്ത് അഭിനന്ദിക്കുകയാണ്.
കന്തസാമിയുടെ പബ്ലിസിറ്റി ഡിസൈനറായിരുന്നപ്പോള്‍ കേരളത്തിലെ ജനങ്ങളെ ലക്ഷ്യംവെച്ച് രൂപകല്‍പന ചെയ്ത പോസ്റ്ററാണ് ഗോപനെ സൂപ്പര്‍താരം വിക്രമിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. കന്തസാമിയിലെ നായകനായ വിക്രം ഈ പോസ്റ്റര്‍ കണ്ടതിനെ തുടര്‍ന്ന് അതുതന്നെ തമിഴ്‌നാട്ടിലും മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഒപ്പം, തന്റെ സിനിമയ്ക്ക് പോസ്റ്ററിലൂടെ പ്രത്യേക പ്രോത്സാഹനം നല്‍കിയ ഗോപനെ വിളിച്ചുവരുത്തി അഭിനന്ദിക്കുകയും ചെയ്തു. ഇതേതരത്തിലായിരുന്നു ‘പോക്കിരി’ എന്ന സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ നായകന്‍ വിജയുടെയും പ്രതികരണം.
ഭാഷാ അതിര്‍ത്തി ലംഘിച്ച് ഇത്തരം സിനിമകള്‍ ഹൃദയങ്ങളെ കീഴടക്കുന്നതില്‍ സ്വാധീനം ചെലുത്തുന്ന പ്രധാന മാധ്യമം എന്ന നിലയ്ക്കാണ് അന്യഭാഷാ സിനിമകളുടെ പോസ്റ്ററുകള്‍ പ്രദേശികമായി രൂപകല്‍പ്പന ചെയ്യുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഒരുമിച്ച് പ്രദര്‍ശനത്തിന് എത്തുന്ന മിക്ക സിനിമകള്‍ക്കും സംസ്ഥാനാടിസ്ഥാനത്തില്‍ വ്യത്യസ്ത ഡിസൈനുകളാകും. സുറ, ഗജിനി, ആര്യ 2, വരന്‍, സിങ്കം, ഗോരിപ്പാളയം, വേട്ടൈക്കാരന്‍, കല്ലരി, ദാംദൂം, കന്തക്കോട്ടൈ, വേല്‍, നാന്‍ കടവുള്‍, ആദവന്‍, അയന്‍, കൃഷ്ണ, ഹാപ്പി, ബണ്ണി തുടങ്ങി ഒട്ടേറെ സിനിമകള്‍ മലയാളി പരിചയപ്പെട്ടത് ഗോപന്റെ ഡിസൈനിലൂടെയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല