ന്യൂഡല്‍ഹി: അന്യസംസ്ഥാന ലോട്ടറികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതിയുടെ ഉത്തരവ് കേരളത്തിന് തിരിച്ചടിയാവും. സിക്കിം ലോട്ടറി തടയാന്‍ കേരളത്തിന് അധികാരമില്ലെന്നു നിരീക്ഷിച്ച കോടതി സാന്റിയാഗോ മാര്‍ട്ടിന് അനുകൂലമായാണ് വിധി പുറപ്പെടുവിച്ചത്. സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയുടെ രജിസ്‌ട്രേഷന്‍ സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ സമ്പൂര്‍ണ ലോട്ടറി നിരോധനം നിലവിലില്ലെന്നു പറഞ്ഞുകൊണ്ട് കോടതി സര്‍ക്കാരിന്റെ അപ്പീല്‍ കോടതി തള്ളുകയായിരുന്നു. അതിനാല്‍ ലോട്ടറി പ്രമോട്ടര്‍മാര്‍ക്ക് രജിസ്‌ട്രേഷനുള്ള അനുമതി നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാന്റിയാഗോ മാര്‍ട്ടിന്റേതുള്‍പ്പെടെ എല്ലാ ലോട്ടറി കമ്പനികള്‍ക്കും രജിസ്‌ട്രേഷന്‍ അനുമതി നല്‍കാന്‍ കോടതി ഉത്തരവിട്ടു. കമ്പനികളില്‍ നിന്നും നികുതി മുന്‍കൂറായി വാങ്ങണമെന്നും കോടതി പറഞ്ഞു
.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല