കാര്‍ന്നോന്‍മാര്‍ അവരുടെ സ്ഥാനത്ത് നില്‍ക്കണം ,ഒരു പരിധിയില്‍ കൂട്ടല്‍ സ്വാതന്ത്ര്യം മക്കള്‍ക്ക് കൊടുക്കരുത് : നമ്മുടെയൊക്കെ മാതാപിതാക്കള്‍ നമ്മെ കാണിച്ചും പഠിപ്പിച്ചും തന്ന ഉദാത്ത മാതൃകയാണിത്.എന്നാല്‍ കാലം മുന്നോട്ട് പോകുന്തോറും പാശ്ചാത്യസംസ്ക്കാരം അതേ പടി കോപ്പിയടിക്കാന്‍ ശ്രമിക്കുന്ന നമ്മളൊക്കെ ഇപ്പോള്‍ വളരെയേറെ മാറിക്കഴിഞ്ഞിരിക്കുന്നു .നമ്മളില്‍ പലര്‍ക്കും മക്കള്‍ ഇപ്പോള്‍ കൂട്ടുകാരാണ്.ആവശ്യമുള്ളതും ഇല്ലാത്തതും എല്ലാം പങ്ക് വയ്ക്കുന്ന കൂട്ടുകാര്‍ . താന്‍ മദ്യം കഴിക്കുമ്പോള്‍ മക്കള്‍ക്ക് വൈനോ ബിയറോ ഒഴിച്ചു കൊടുക്കുന്ന അപ്പന്മാര്‍ മലയാളികള്‍ക്കിടയില്‍ സാധാരാണമാണെന്ന് മനസിലാക്കുമ്പോള്‍ ഈ സുഹൃദ് ബന്ധം എത്ര അപകടകരമായി വളര്‍ന്നുവെന്നു നമുക്ക് മനസിലാക്കാം .
എന്നാല്‍ മക്കളെ നിര്‍ത്തെണ്ടിടത്തു നിര്‍ത്തിയില്ലെങ്കില്‍ പണിയാകുമെന്നാണ് ഇപ്പോള്‍ കണക്കുകള്‍ പറയുന്നത്.മക്കള്‍ക്ക് ഒരു സിപ്പ് മദ്യം ഒഴിച്ചു കൊടുക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അമേരിക്കയിലും ആസ്ട്രേലിയയിലും നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.അപ്പന്റെ കയ്യില്‍ നിന്നും ആദ്യ പെഗ് മദ്യം അകത്താക്കുന്നവര്‍ മുഴുക്കുടിയന്മാരും വഴക്കാളികളും ആകാനുമുള്ള സാധ്യതകള്‍ ഏറെയാണ്.
മിനസോട്ട യൂണിവേഴ്സിറ്റിയിലെ ഡോക്ട്ടര്‍ ബാര്‍ബര മോറിസ് പറയുന്നത് ശ്രദ്ധിക്കുക : കൌമാര പ്രായത്തില്‍ എത്തുമ്പോഴേക്കും സമപ്രായക്കാര്‍ ആണ് കുട്ടികളെ സ്വാധീനിക്കുക എന്നു മൊത്തത്തില്‍ പറയുമെങ്കിലും അവരുടെ സ്വഭാവ രൂപീകരണത്തില്‍ മാതാപിതാകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.അപ്പനെ അപ്പന്റെ സ്ഥാനത്ത് കാണാനാണ് മക്കള്‍ ആഗ്രഹിക്കുന്നത്.അല്ലാതെ സഹകുടിയന്‍ ആയിട്ടല്ല. എന്താണ് ശരി,എന്താണ് തെറ്റു എന്ന സന്ദേശം മക്കള്‍ക്ക് നല്‍കണം .അത് അവരുടെ സ്വഭാവ രൂപീകരണത്തെയും ജീവിതത്തോടുള്ള കാഴ്ചപ്പാടിനെയും സാരമായി ബാധിക്കും.
പാശ്ചാത സംസ്കാരത്തെ അന്ധമായി അനുകരിക്കുന്ന മലയാളികള്‍ക്ക് ഈ റിപ്പോര്‍ട്ട് ഒരു ചൂണ്ടുപലകയാവട്ടെ.മക്കളെ മുന്നിലിരുത്തി മദ്യം കഴിക്കുമ്പോഴും അവര്‍ക്ക് ഒരെണ്ണം ഒഴിച്ചു കൊടുക്കുമ്പോഴും അവരുടെ ഭാവിക്കു കത്തി വയ്ക്കുകയാണ് നമ്മള്‍ ചെയുന്നതെന്ന് മനസിലാക്കാം . ഒരാഴ്ച പ്രായമുള്ള കുട്ടിയേയും കൊണ്ട് പബ്ബില്‍ പോകുന്നവര്‍ ജീവിക്കുന്ന ഈ നാട്ടില്‍ നമുക്ക് കുട്ടികള്‍ക്ക് നല്ല മാത്രുകയാവാം .അപ്പന്‍ അപ്പന്റെ സ്ഥാനത്ത് നില്‍ക്കണം …അല്ലെങ്കില്‍ …………………?
.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല