പാർലിമെന്റ് ആക്രമണ കേസിലെ സൂത്രധാരനും ഭീകരവാദിയുമായ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് ശരിയായില്ലെന്ന് മുൻ കേന്ദ്രമന്ത്രി ശശി തരൂർ പറഞ്ഞു. ട്വിറ്ററിലാണ് തരൂർ തൂക്കിക്കൊലയുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.
അഫ്സലിനെ തൂക്കിക്കൊന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ശരിയായില്ലെന്നും തരൂർ പറഞ്ഞു. തൂക്കിലേറ്റും മുമ്പ് അഫ്സലിനെ കാണാൻ കുടുംബാംഗങ്ങൾക്ക് അവസരം നൽകണമായിരുന്നെന്നും മൃതദേഹം അവർക്ക് വിട്ടുകൊടുക്കണമായിരുന്നെന്നും ട്വീറ്റിൽ വിശദീകരിക്കുന്നു.
അഞ്ച് ജമ്മു കശ്മീർ എം.എൽ.എമാർ അഫസൽ ഗുരു വധം തെറ്റായിരുന്നു എന്ന് പ്രസ്താവന ഇറക്കിയതുമായി ബന്ധപ്പെട്ടായിരുന്നു തരൂരിന്റെ ട്വീറ്റ്.
2013 ഫെബ്രുവരി 9 നാണ് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത്. നേരത്തെ തൂക്കിക്കൊലയുടെ രണ്ടാം വാർഷികം പ്രമാണിച്ച് സർക്കാർ രാജ്യമെങ്ങും സുരക്ഷ കർശനമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല