രാജു വേലംകാല: അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍, ഇടവകയുടെ കാവല്‍ പിതാവ്, വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും 2018 ഏപ്രില്‍ 20,21 (വെള്ളി,ശനി, ) തീയതികളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ (St .Clements Episcopal Church, Matsrick Drive, Aberdeen, Scotland, UK, AB 16 6 UF) വച്ചു കോട്ടയം ഭദ്രസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയോടുകൂടി ഭക്തിയാദരപൂര്‍വ്വം ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.
2018 ഏപ്രില്‍ 20 ?o തീയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6ന് കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്. വൈകുന്നേരം 6.15ന് സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗം, ഏപ്രില്‍ 21?o തീയതി ശനിയാഴ്ച്ച രാവിലെ 8 30 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി.ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം, നേര്‍ച്ചസദ്യ എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിശ്വാസത്തോടും, പ്രാര്‍ത്ഥനയോടുംകൂടി നേര്‍ച്ചകാഴ്ച്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ ഏവരെയും കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു.
2018 ഏപ്രില്‍ 20 വെള്ളി
06:00 PM കൊടി ഉയര്‍ത്തല്‍ (റവ.ഫാ:എബിന്‍ ഊന്നുകല്ലിങ്കല്‍)
06.15 PM സന്ധ്യാ പ്രാര്‍ത്ഥന
07.10 PM സുവിശേഷ പ്രസംഗം: അഭിവന്ദ്യ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ് മെത്രാപ്പൊലീത്ത
2018 ഏപ്രില്‍ 21 ശനി
08:30 AM പ്രഭാത നമസ്‌കാരം
09:30 AM വി. കുര്‍ബ്ബാന : അഭിവന്ദ്യ ഡോ:തോമസ് മോര്‍ തിമോത്തിയോസ്സ്‌മെത്രാപ്പൊലീത്ത
10:30 AM വി. ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
10:45 AM അനുഗ്രഹ പ്രഭാഷണം
11:00 AM പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫലലേലം , നേര്‍ച്ചസദ്യ
01:30 PM കൊടി താഴ്ത്തല്‍
പള്ളിയുടെ വിലാസം.
St .Clements Episcopal Church , Matsrick Drive ,
AB 16 6 UF , Aberdeen , Scotland , UK
കുടുതല്‍ വിവരങ്ങള്‍ക്ക് :
വികാരി – റവ ഫാ: എബിന്‍ മാര്‍ക്കോസ് – 07736547476
സെക്രട്ടറി – രാജു വേലംകാല – 07789411249, 01224 680500
ട്രഷറാര്‍ – ജോണ്‍ വര്‍ഗീസ് – 07737783234, 01224 467104
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല