രാജു വേലംകാല (അബര്‍ഡീന്‍): സ്‌കോട്ട്‌ലന്‍ഡില്‍ യാക്കോബായ സുറിയാനി സഭയുടെ പീഡാനുഭവവാരം ആചരിക്കുന്ന അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മുന്‍വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്നതുപോലെ ഈ വര്‍ഷവും മാര്‍ച്ച് 24 ശനിയാഴ്ച മുതല്‍ മാര്‍ച്ച് 31 ശനിയാഴ്ച വരെ യേശുക്രിസ്തുവിന്റെ പീഡാനുഭവവാരം അബര്‍ഡീന്‍ മസ്ട്രിക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ മാര്‍ച്ച് 28 ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ സെന്റ് ക്ലെമന്റ്‌സ് എപ്പിസ്‌ക്കോപ്പല്‍ പള്ളിയില്‍ കുമ്പസാരവും 6.30 ന് സന്ധ്യാപ്രാര്‍ത്ഥനയും പെസഹയുടെ ശുശ്രൂഷകളും പെസബ കുര്‍ബാനയും അപ്പം മുറിക്കലും ഉണ്ടായിരിക്കും.
മാര്‍ച്ച 30 വെളളിയാഴ്ച രാവിലെ 7 ന് ദുഃഖ വെള്ളിയുടെ ശുശ്രൂഷകള്‍
രക്ഷാകരമായ പീഡാനുഭവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശുമരണത്തിന്റെ സ്മരണയായ ദുഖവെള്ളിയുടെ ശുശ്രൂഷകള്‍ മാര്‍ച്ച് 30 രാവിലെ 7 മണിക്ക് പ്രഭാത നമസ്‌കാരവും സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷയും സ്ലീബാവന്ദനം,സ്ലീബാ ആഘോഷം,കബറടക്ക ശുശ്രൂഷ തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷഏപിച്ച് ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു ദുഖവെള്ളിയുടെ ശുശ്രൂഷകള്‍ അവസാനിക്കും.
മാര്‍ച്ച് 31 ശനിയാഴ്ച വൈകുന്നേരം 6 നുഉയര്‍പ്പുപെരുന്നാള്‍
നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍ മാര്‍ച്ച് 31 വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്നു ‘നിങ്ങള്‍ ഭയപ്പെടേണ്ട്,കുരിശില്‍ തറയ്ക്കപ്പെട്ട ശേശു തമ്പുരാന് അവര്‍ പറഞ്ഞ പ്രകാരം ഉയര്‍ത്തെഴുന്നേറ്റു എന്ന പ്രഖ്യാപനം ഉയര്‍പ്പുപെരുന്നാള്‍ പ്രത്യേക ശുശ്രൂഷകളും വി കുര്‍ബാനയും സ്ലീബാ ആഘോഷം സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.
കഷ്ടാനുഭവവാരത്തിന്റെ എല്ലാ ശുശ്രൂകളിലും വി കുര്‍ബാനയിലും കുടുംബസമേതം വന്നു സംബന്ധിച്ച് അനുഗ്രഹീതരാകാന്‍ സ്‌കോട്ട്‌ലാന്‍ഡിലും അബര്‍ഡീനിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളേയും കതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നു. പീഡാനുഭവവാര ശുശ്രൂഷകള്‍ക്ക് റവ.ഫാ എല്‍ദോസ് കക്കാടന്‍ നേതൃത്വം നല്‍കുന്നു.
പള്ളിയുടെ വിലാസം
st Clements Episcopal church,Mastrick Drive,AB 16 6 AF,Aberdeen,Scotland,UK
കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി റവ ഫാ. എബിന്‍ മാര്‍ക്കോസ്: 07736547476
സെക്രട്ടറി രാജു വേലംകാല: 07789411249
ട്രഷറര്‍ ജോണ്‍ വര്‍ഗീസ്: 07737783234
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല