UK യിലെ മലയാളി അസോസിയേഷനുകളുടെ ഇടയില്‍ എന്നും ശ്രദ്ധേയ സാനൃതൃമായി അറിയപ്പെടുന്ന ലിവര്‍പൂള്‍ ഇന്ത്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ (ലിംകാ)യുടെ പത്താമത് ചില്‍ട്രന്‍സ് ഫെസ്റ്റ് അതി ഗംഭിരമായി ലിവര്‍പൂള്‍ ബ്രോഡ് ഗ്രീന്‍ ഹൈ സ്‌കൂളില്‍വച്ച് നടത്തീകൊണ്ട് ലിംകാ ചരിത്രത്തിന്റെ ഭാഗമായി മാറി
രാവിലെ എട്ടു മണിക്ക് ലിവര്‍പൂളില്‍ അടുത്ത കാലത്ത് മരിച്ചു പോയ മനോജ് , ജോണ്‍ മാഷ് , അനില്‍ പോത്തന്‍ , എന്നിവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് പരിപാടികള്‍ ആരംഭിച്ചത് . കലാമത്സരങ്ങള്‍ക്ക് ഏകദേശം നൂറോളം കുട്ടികള്‍ വിവധ ഇനങ്ങളില്‍ പങ്കെടുത്തു .ഡാന്‍സ് ,പ്രസംഗമത്സരം ക്വിസ് മത്സരം എന്നിവയില്‍ ആണ് കൂടുതല്‍ കുട്ടികള്‍ പങ്കെടുത്തത്. രാവിലെ എട്ടു മണിക്ക് തുടങ്ങിയ കലപരിപടികള്‍ രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്.
ഈ മഹത്തയ കലാമേള ഒരുക്കുന്നതിന് LIMCA യുടെ കമ്മറ്റി അംഗങ്ങള്‍ കഠിന പ്രായക്‌നമാണ് നടത്തിയത് എന്നത് അഭിനധനര്‍ഹമാണ് വിവിധ കല മത്സരങ്ങള്‍ക്ക് വിധി കര്‍ത്ത്ക്കളായി UK യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആണ് വിധി കര്‍ത്താക്കള്‍ എത്തിച്ചേര്‍ന്നത് കല മത്സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് നവംബര്‍ മാസം 28 നു വൈകുന്നേരം ലിവര്‍പൂള്‍ ബ്രോഡ് ഗ്രീന്‍ സ്‌കൂളില്‍ വച്ച് നടക്കുന്ന സമ്മേളനത്തില്‍ വച്ച് ട്രോഫിയും സര്‍ട്ടിഫികേറ്റ്കളും വിതരണം ചെയ്യും എന്നു പ്രസിഡണ്ട് തോമസ് ജോണ്‍ വരികാട്ട് അറിയിച്ചു കല കായിക പരിപാടികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് തമ്പി ജോസ് , ജേക്കബ് വര്‍ഗിസ് , ടോം ജോസ് തടിയംപാട് എന്നിവര്‍ സംസാരിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല