ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ അഭയാര്‍ത്ഥികള്‍ക്ക് തുറന്നുനല്‍കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു. അതിനിടെ ലിബിയയില്‍ നിന്നും അഭയാര്‍ത്ഥികളുടെ വന്‍ പ്രവാഹമാണ് ഉണ്ടായിട്ടുള്ളത്.
140,000 ആളുകള്‍ കലുഷിതമായ ലിബിയയില്‍ നിന്നും പലായനം ചെയ്തിട്ടുണ്ടെന്ന് യു.എന്‍ വ്യക്തമാക്കുന്നു. ഇതില്‍ പകുതിയാളുകള്‍ ഈജിപ്റ്റിലേക്കും പകുതിപ്പേര്‍ ടുണിഷ്യയിലേക്കുമാണ് എത്തിയിട്ടുള്ളത്.
അതിനിടെ അഭയാര്‍ത്ഥികളുടെ പ്രവാഹം മൂലം ടുണീഷ്യ വന്‍ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് ഔദ്യോഗികമായ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ പലരും വെള്ളവും ഭക്ഷണവും താമസസൗകര്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഇനിയും നിരവധിപേര്‍ അതിര്‍ത്തികടന്ന് ടുണീഷ്യയില്‍ പ്രവേശിക്കാനായി കാത്തിരിക്കുന്നുണ്ടെന്ന് കുടിയേറ്റക്കാര്‍ക്കായുള്ള ടുണീഷ്യന്‍ ദൗത്യസംഘത്തലവന്‍ മാര്‍ക്ക് പെറ്റ്‌സോല്‍ഡ് പറഞ്ഞു. അവശ്യത്തിന് സൗകര്യമൊരുക്കിയില്ലെങ്കില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും പെറ്റ്‌സോല്‍ഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല