സ്റ്റീഫന്‍ ജോസഫ് തെരുവത്ത്
കോട്ടയം അതിരൂപതയുടെ 100ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്നുവരുന്ന അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് പണ്ടാരശേരിയുടെ ഇടയസന്ദര്‍ശനം ഈ മാസം 12ാം തീയ്യതി യു.കെയിലെ ബ്രിസ്റ്റോളില്‍ നടക്കുകയുണ്ടായി. സന്ദര്‍ശനത്തോടനുബന്ധിച്ച് ബ്രിസ്‌റ്റോള്‍ ക്‌നാനായ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടായ്മയ്ക്ക് സ്വാന്‍സി, കാഡിഫ്, ബാത്ത് എന്നീ ഇതരയൂണിറ്റുകളില്‍ നിന്നുള്ള ക്‌നാനായ കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.
അഭിവന്ദ്യപിതാവിന്റെ കാര്‍മ്മികത്വത്തില്‍ ഫിറ്റണ്‍ സെന്റ് തെരേസാസ് ചര്‍ച്ചില്‍ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിക്ക് വേണ്ടി ദിവ്യബലി അര്‍പ്പിച്ചു. തുടര്‍ന്നു നടന്ന സന്ദര്‍ശനസമ്മേളനം ബി.കെ.സി.എ പ്രസിഡന്റ് ശ്രീ സ്റ്റീഫന്‍ തെരുവത്തിന്റെ അധ്യക്ഷതയില്‍ ചേരുകയും സെക്രട്ടറി ശ്രീ ജോസി ജോസ് നെടുംതുരുത്തില്‍ അഭിവന്ദ്യപിതാവിനും വിശിഷ്ടാതിഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സ്വാഗതം അര്‍പ്പിച്ചു.
തുടര്‍ന്ന് പിതാവ് ശതാബ്ദി ആഘോഷങ്ങളെക്കുറിച്ചും അതിനോട് ചേര്‍ന്ന് നടത്തുന്ന സാമൂഹ്യക്ഷേമ കര്‍മ്മ പരിപാടികളെക്കുറിച്ചും വിശദീകരിക്കുകയുണ്ടായി. പ്രസ്തുത വേദിയില്‍ നടന്ന ആശയസംവാദം വളരെയധികം ശ്രദ്ധയാകര്‍ഷിച്ചു. തുടര്‍ന്ന് അഭിവന്ദ്യ പിതാവ് ബ്രിസ്റ്റോള്‍ യൂണിറ്റ് തുടക്കം കുറിക്കുന്ന വുമണ്‍സ് ഫോറം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുത്ത യു.കെ.കെ.സി.എ പ്രസിഡന്റ് ശ്രീ ഐന്‍സ്റ്റീന്‍ വാലയില്‍, ജനറല്‍ സെക്രട്ടറി സ്റ്റെബി ചെറിയാക്കല്‍ ,ഫാ : സജി മലയില്‍ പുത്തന്‍പുരയില്‍ എന്നിവരുടെ സാന്നിധ്യം സമ്മേളനത്തിന് മികവേകി.സമ്മേളനത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നും വര്‍ണോചിതമായ കലാപരിപാടികള്‍ അരങ്ങേറി. ബ്രിസ്റ്റോള്‍ ക്‌നനായ കമ്മിറ്റി അംഗങ്ങളുടെ നിര്‍ലോഭമായ സഹകരണം പിതാവിന്റെ സന്ദര്‍ശനവും സമ്മേളനകാര്യപരിപാടികളും വമ്പനിച്ച വിജയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല