പ്രസിദ്ധ വചന പ്രഘോഷകനും കൗണ്‍സിലിംഗ് വിദഗ്ധനും യാക്കോബായ സഭയുടെ മലബാര്‍ ഭദ്രാസനാധിപനും തൂത്തൂട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാനകേന്ദ്രം വയനാട് അമ്പലവയല് ഗ്രീഗോറിയന്‍ ധ്യാനകേന്ദ്രം ഇവയുടെ സ്ഥാപകനുമായ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സിനോസ് തിരുമേനിയും ഗ്രീഗോറിയന്‍ ധ്യാനകേന്ദ്രസ്ഥിലെ വൈദീകരും ചേര്‍ന്നൊരുക്കുന്ന ജീവിത നവീകരണ ധ്യാനം. ‘അഭിഷേകം 2011’ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 300 ഓളം പേര്‍ക്കായുള്ള സൗകര്യങ്ങളാണ് ദൈവാലയത്തില്‍ ഒരുക്കിയിരിക്കുന്നത്.
നാട്ടില്‍ അവധികാലം ചെലവഴിക്കാന്‍ പോകുന്ന അനേകര്‍ക്കും കുടുംബമായി ഒരു ഫുള്‍ടൈം (ഫോര്‍ ഡേ) ധ്യാനത്തില്‍ പങ്കെടുക്കാന്‍ കഴിയാറില്ല. ഈ പശ്ചാത്തലത്തിലാണ് ലെസ്റ്ററിലുള്ള അനേകം ദൈവമക്കളുടെ പ്രാര്‍ത്ഥനയും പരിശ്രമവും ഇത്തരുണത്തിലുള്ള ഒരു ധ്യാന ശുശ്രൂഷയെ ലെസ്റ്ററില്‍ ക്രമീകരിക്കാന്‍ ഇടയായത്. 2011 മെയ് 29 ന് ഞായറാഴ്ച്ച 2 പി.എമ്മിന്. ഇടവക വികാരി ഫാ. പീറ്റര്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ അഭി. തിരുമേനിയെയും വൈദീകരെയും പള്ളിയിലേക്ക് സ്വീകരിക്കുകയും അഭി. സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും നടത്തും.
തുടര്‍ന്ന് മെയ് 30 തിങ്കള്‍ മുതല്‍ ജൂണ്‍ 2 വ്യാഴം വരെ പകല്‍ 9.30 മുതല്‍ വൈകിട്ട് 6.30 വരെ അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് തിരുമേനി നേതൃത്വം നല്‍കുന്ന ‘അഭിഷേകം 2011’ ധ്യാനം നടക്കും. കൗണ്‍സിലിംഗിനും വി. കുമ്പസാരത്തിനും അവസരമുള്ള ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ ഹോട്ടല്‍ അക്കമൊഡേഷന്‍ ആവശ്യമുള്ളവര്‍ മെയ് 25 ന് മുമ്പായി അറിയിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു.
എന്ന് വികാരി ഫാ.പീറ്റര്‍ കുര്യാക്കോസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല