ജോസ് കുര്യാക്കോസ്: ബഥേല്‍ സെന്ററില്‍ നടത്തപ്പെടുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ എല്ലാ ശുശ്രൂഷകളും മലയാളത്തില്‍ നടത്തപ്പെടും. കുട്ടികളുടെ അവധിക്കാലത്തിന്റെ ആദ്യ ദിവസങ്ങള്‍ അനുഗ്രഹവര്‍ഷം ചൊരിയുന്ന ഈ ആത്മീയ ശുശ്രൂഷയില്‍ പങ്കുകൊള്ളാന്‍ കഴിയുന്നതിന്റെ ആഹ്ലാദത്തിലാണ് നിരവധി കുടുംബങ്ങള്‍.
പാസ്സുകള്‍ ലഭ്യമാകാനുള്ള നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്നിട്ടുണ്ട്. എല്ലാ പ്രാദേശിക സ്ഥലങ്ങളിലും പാസ്സുകള്‍ വിതരണം ചെയ്യുന്ന വ്യക്തികളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് അസൗകര്യങ്ങള്‍ പരമാവധി കുറയ്ക്കാന്‍ സംഘാടകര്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ പാസ്സുകളുടെ മേഖലയില്‍ പാസ്സുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ അനിഷ് 07760254700, ജെയ്‌സണ്‍ – 07827872079 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്‍ ആയിരങ്ങള്‍ക്ക് സൗഖ്യത്തിന്റേയും വിടുതലിന്റേയും അനുഗ്രഹ മണിക്കൂറുകളായി മാറും.
ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനും കണ്‍വന്‍ഷന്‍ കാരണമായിത്തീരാന്‍ ഏവരുടേയും വിലയേറിയ പ്രാര്‍ത്ഥനകള്‍ അപേക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല