ജോസ് കുര്യാക്കോസ്: സ്വര്‍ഗീയ കൃപകളും അനുഗ്രഹങ്ങളും ആത്മീയ വിടുതലുകളും സമ്മാനിക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. മലയാളികള്‍ക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന കണ്‍വന്‍ഷന്റെ പാസുകള്‍ സെഹിയോന്‍ യുകെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
സമയ ദൂര പരിമിതികള്‍ മൂലം പലര്‍ക്കും സൗജന്യ പാസുകള്‍ കൈപറ്റുവാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. സെഹിയോന്‍ യുകെയുടെ വെബ്‌സൈറ്റില്‍, റിട്രീറ്റ് രജിസ്‌ട്രേഷന്‍ കോളത്തില്‍ അഭിഷേകാഗ്‌നി സെലക്ട് ചെയ്ത് ബുക്ക് ചെയ്യുന്നവര്‍ക്ക് ശനിയാഴ്ച ബഥേല്‍ സെന്ററില്‍ വച്ച് പാസുകള്‍ ലഭിക്കുന്നതാണ്.
രാവിലെ 7 മുതല്‍ രാത്രി 10 മണി വരെ പാസുകള്‍ക്ക് വേണ്ടി കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. പരമാവധി 3000 പേര്‍ക്ക് മാത്രമാണ് ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ സാധിക്കുക. ആളുകളുടെ എണ്ണത്തിന് അനുസരിച്ച് ഏത് നിമിഷവും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്യുന്നതാണ്. ഇതിനോടകം പാസുകള്‍ ലഭിച്ചവര്‍ വീണ്ടും രജിസ്‌ട്രേഷന്‍ നടത്തരുത്.
ബഥേല്‍ സെന്ററില്‍ തിരക്കുകള്‍ ഒഴിവാക്കുന്നതിനാണ് പാസുകള്‍ നേരത്തെ തന്നെ വിതരണം ചെയ്തത്.
പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് കുടുംബങ്ങളെയും ദേശങ്ങളെയും സമര്‍പ്പിച്ച് ജപമാലയോട് കൂടെ ശുശ്രൂഷകള്‍ ആരംഭിക്കും. നൂറു കണക്കിന് അത്ഭുത സൗഖ്യങ്ങളാണ് ഓരോ അഭിഷേകാഗ്‌നി കണ്‍വന്‍ഷനിലൂടെയും കര്‍ത്താവ് ചെയ്തു കൊണ്ടിരിക്കുന്നത്. കണ്ണീരൊപ്പുന്ന ശുശ്രൂഷകളുടെ വിജയത്തിന് വേണ്ടി തീവ്രമായി പ്രാര്‍ത്ഥിച്ച് ഒരുങ്ങാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല