കാപ്പി അമിതമായി കഴിക്കുന്നത് മാരകമായ പ്രോസ്‌റ്റേറ്റ് ട്യൂമറുണ്ടാകാനുള്ള സാധ്യത പകുതിയാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ദിവസം ആറ് കപ്പ് കാപ്പിയെങ്കിലും സ്ഥിരമായി കഴിക്കുന്നവരില്‍ കാപ്പികഴിക്കാത്തവരേക്കാള്‍ ക്യാന്‍സറിനുള്ള സാധ്യത കുറവാണെന്നാണ് പുതിയ കണ്ടെത്തല്‍. 50,000 പുരുഷന്‍മാരില്‍ 20 വര്‍ഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ബ്രിട്ടനിലെ പുരുഷന്‍മാര്‍ക്കിടയില്‍ വളരെയധികം വര്‍ധിച്ചുവരുന്ന രോഗമാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. വര്‍ഷം 37,000 ആളുകള്‍ ഈ രോഗത്തിന്റെ പിടിയിലാവുന്നുണ്ടെന്നാണ് കണക്ക്. ഏകദേശം 10,000ത്തിലധികം ആളുകള്‍ ഇതുമൂലം മരിക്കുന്നുമുണ്ട്.
1986നും 2006നും ഇടയിലാണ് പഠനം നടത്തിയത്. ഓരോ നാല് വര്‍ഷം കൂടമ്പോഴും പുരുഷന്‍മാര്‍ ഉപയോഗിക്കുന്ന കാപ്പിയുടെ അളവ് അമേരിക്കന്‍ സംഘം താരതമ്യം ചെയ്തു. പഠനവിധേയമാക്കിയ മൂന്നില്‍ രണ്ട് പേരും ദിവസം ഒരുതവണ കാപ്പി കഴിക്കുന്നവരാണ്. 5% പേര്‍ ദിവസം ആറ് തവണ കാപ്പി കഴിക്കുന്നവരുമാണെന്ന് നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പഠനവിധേയരായവരില്‍ ഏകദേശം 5,035 ആളുകള്‍ക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പിടിപെട്ടിട്ടുണ്ട്. ഇതില്‍ 642പേരുടേത് ഏറെ ഗുരുതരമാണ്. ദിവസം രണ്ടോ മൂന്നോ കപ്പ് കാപ്പി മാത്രം കഴിക്കുന്നവരില്‍ ക്യാന്‍സര്‍ ഗുരുതരമാകാനുള്ള സാധ്യത 30% കുറവാണ്. കൂടുതല്‍ കഴിക്കുന്നവരില്‍ സാധ്യത ഇനിയും കുറയും.
കാപ്പികഴിക്കുന്നവര്‍ ആരോഗ്യ കരമായ ജീവിത രീതി പിന്‍തുടരുന്നതിന് പിന്നിലുള്ള രഹസ്യം ഇതുവരെ പുറത്തുവന്നിട്ടില്ല. ആസ്തമ, അള്‍ഷ്യമേഴ്‌സ്, സ്‌ക്ലിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കാന്‍ കഫീന്‍ സഹായിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ കാപ്പിയിലെ മറ്റ് ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നതെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ആന്റി ഓക്‌സിഡന്റ്‌സ് പോലുള്ള ഘടകങ്ങള്‍ സെക്‌സ് ഹോര്‍മോണിന്റെ അളവില്‍ വ്യത്യാസം വരുത്തിയും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെയും, ട്യൂമറുകളേയും തടയുമെന്നും അവര്‍ പറയു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല