സംഘം ചേര്‍ന്ന് സാധനങ്ങള്‍ക്കു വിലയുയര്‍ത്തിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും പാല്‍ നിര്‍മാതാക്കള്‍ക്കും ഓഫീസ് ഓഫ് ഫെയര്‍ ട്രേഡിംഗ് കനത്ത പിഴ വിധിച്ചു. നാല് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും അഞ്ച് പാല്‍ നിര്‍മാതാക്കള്‍ക്കുമായി 50 മില്യണ്‍ പൗണ്ടാണ് പിഴ വിധിച്ചത്. ടെസ്‌കോ, സെയ്‌ന്‍സ്‌ബറീസ്, അസ്‌ഡ, സേഫ്‌വേ എന്നിങ്ങനെ പ്രമുഖരായ സൂപ്പര്‍മാര്‍ക്കറ്റുകളാണ് പിടിയിലായത്. ഡയറി ക്രെസ്റ്റ്, ദ ചീസ് കമ്പനി, മക്ലെന്നാഡ്, വീസ്‌മാന്‍, വൈസ്‌മാന്‍ എന്നീ പാല്‍ ഉത്‌പന്ന നിര്‍മാതാക്കളും പിഴയൊടുക്കണം. എല്ലാവരും ഒത്തുചേര്‍ന്ന് വില കൂട്ടിയതിനാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സൂപ്പര്‍മാര്‍ക്കറ്റുകളും പാല്‍ ഉത്‌പാദകരും വന്‍ ലാഭം കൊയ്യുകയായിരുന്നുവെന്ന് ഒഎഫ്‌ടി കണ്ടെത്തി.
ഉപയോക്താക്കള്‍ക്ക് 270 മില്യണ്‍ പൗണ്ടിന്റെ നഷ്ടമുണ്ടായിട്ടുണ്ടാകാമെന്നാണ് കണക്കാക്കപ്പെടുന്നത്. നേരിട്ടല്ലെങ്കിലും ഇടനിലക്കാര്‍ വഴിയായിരുന്നു ഇവര്‍ വില കൂട്ടുന്നതിന്റെ വിവരങ്ങള്‍ കൈമാറിയിരുന്നത്. അനധികൃതമായി വിലയുയര്‍ത്തുന്നവര്‍ക്കുള്ള പാഠമാണിതെന്ന് ഒഎഫ്‌ടി പറഞ്ഞു. സെയ്‌ന്‍സ്‌ബെറി 11.04 മില്യണ്‍, ടെസ്‌കോ 10.43 മില്യണ്‍, അസ്‌ഡ 9.39 മില്യണ്‍, സേഫ്‌വേ 5.69 മില്യണ്‍ എന്നിങ്ങനെയാണ് പിഴയൊടുക്കേണ്ടത്. ഡയറി ക്രെസ്റ്റ് 7.14 മില്യണ്‍, വൈസ്‌മാന്‍ – 3.2 മില്യണ്‍, മക്ലെനാഡ് – 1.66, ദ ചീസ് കമ്പനി – 1.26 മില്യണ്‍ എന്നിങ്ങനെയാണ് പാല്‍ ഉത്‌പന്ന നിര്‍മാതാക്കള്‍ക്കു വിധിച്ചിരിക്കുന്ന പിഴ
_
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല