ഇന്ത്യക്കാരോടും ചൈനക്കാരോടും മുട്ടി നില്‍ക്കാന്‍ ആയുധം മാത്രം പോരന്ന് അമേരിക്കന്‍ പ്രസിഡന്റിനു മനസ്സിലായിരിക്കുന്നു. അമേരിക്കന്‍ തൊഴില്‍ രംഗത്തേയ്ക്കുള്ള ഇന്ത്യന്‍, ചൈനാ പിള്ളേരുടെ തള്ളിക്കയറ്റം തടയാന്‍ അമേരിക്കക്കാര്‍ കണക്കു പഠിക്കണമെന്നാണ് ഒബാമയുടെ ഉപദേശം
കണക്കു പഠിച്ചാല്‍ നിങ്ങള്‍ക്കു നല്ല ശമ്പളം കിട്ടുമെന്നും വേണമെങ്കില്‍ സ്വന്തമായൊരു കമ്പനിതന്നെ തുടങ്ങാമെന്നുമൊക്കെ ഒബാമ പറഞ്ഞു നോക്കിയെങ്കിലും രക്ഷയില്ല.ആകെ 14 ശതമാനം അമേരിക്കന്‍ കുട്ടികള്‍ക്കുമാത്രമേ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിങ് വിഷയങ്ങളില്‍ താത്പര്യമുള്ളൂ. ബാക്കി ബഹുഭുരിപക്ഷത്തിനും ഇത്തരം വിഷയങ്ങളോട് അലര്‍ജിയാണ്.
എന്നാല്‍ അമേരിക്കന്‍ തൊഴില്‍ മേഖലയില്‍ നാള്‍ക്കുനാള്‍ മിടുക്കരായ ഇന്ത്യന്‍, ചൈനീസ് ഉദ്യോഗാര്‍ത്ഥികള്‍കള്‍ ഇടിച്ചു കയറുകയാണ്. അമേരിക്കന്‍ തൊഴിലില്ലായ്മ നിരക്കാകട്ടെ ഒന്‍പത് ശതമാനത്തിനു മുകളില്‍ തന്നെ പാറപോലെ ഉറച്ചു നില്‍ക്കുകയുമാണ്. കലികാലമെന്നല്ലാതെ വേറെന്തു പറയേണ്ടൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല