ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിക്കൊണ്ടാണ് അമേരിക്കന്‍താരം സോഗേലു തുവാലു റെക്കോര്‍ഡിട്ടിരിക്കുന്നത്. വന്‍ പരാജയം ഏറ്റുവാങ്ങിക്കൊണ്ട് റെക്കോര്‍ഡിട്ട സോഗേലു തുവാലു യഥാര്‍ത്ഥത്തില്‍ ഷോട്ട്പുട്ട് താരമാണ് എന്നതാണ് റെക്കോര്‍ഡിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നത്. അതായത് ഒരു ഷോട്ട്പുട്ട് താരം നല്ല പരിശീലനം സിദ്ധിച്ച ഓട്ടാക്കാരോടൊപ്പം ഓടി ഏറ്റവും പിന്നിലെത്തി.
എന്നാല്‍ ഏറ്റവും പിന്നിലെത്തിയ സോഗേലു തുവാലു ഒന്നാം സ്ഥാനം സ്വന്തമാക്കിയ താരത്തെക്കാളും ഏതാനം സെക്കന്റുമാത്രം പിന്നിലായിരുന്നു സോഗേലു. അതിശയിപ്പിച്ച മറ്റൊരു കാര്യം സോഗേലു സ്പൈക്ക് അണിഞ്ഞിരുന്നില്ല എന്നതാണ്. അതായത് നൂറ് മീറ്ററില്‍ മത്സരിച്ച മറ്റ് താരങ്ങള്‍ അണിഞ്ഞിരുന്ന സ്പൈക്കുപോലും ഉപയോഗിക്കാതെയാണ് സോഗേലു ഓടിയത്. എന്നിട്ടും ഒന്നാംസ്ഥാനത്തെത്തിയ താരത്തെക്കാളും വലിയ വ്യത്യസമില്ലാതെ ഓടിയെത്താന്‍ സോഗേലുവിനായി. മത്സരം തുടങ്ങി ഏതാനം സെക്കന്റ് കഴിഞ്ഞപ്പോള്‍തന്നെ സോഗേലു നാല്‍പത് മീറ്റര്‍ പിന്നിലെത്തിയിരുന്നു.
സൗത്ത് കൊറിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് സോഗേലുവിന്‍റെ മത്സരംകൊണ്ടുമാത്രം ശ്രദ്ധിക്കപ്പെടുന്ന തരത്തിലേക്ക് മാറി. 15.66 സെക്കന്റ് സമയംകൊണ്ടാണ് സോഗേലു ഓടിയെത്തിയത്. മലേഷ്യയുടെ മുഹമ്മദ് നൂര്‍ ഇമ്രാനാണ് മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. സോഗേലുവിന്റെ പരാജയം ലോക ചാമ്പ്യന്‍ഷിപ്പുകളിലെ രണ്ടാമത്തെ കുറഞ്ഞ സമയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനുമുമ്പും ലോക ചാമ്പ്യന്‍ഷിപ്പില്‍ വന്‍ പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഷോട്ട്പുട്ടില്‍ പങ്കെടുക്കാന്‍ പറ്റാത്ത താരം നൂറുമീറ്ററില്‍ ഓടി വന്‍ പരാജയം ഏറ്റുവാങ്ങുന്നത് ഇതാദ്യമാണ്. അതുകൊണ്ടുതന്നെ ഒന്നാം സ്ഥാനം നേടിയ താരത്തെക്കാളും കൂടുതല്‍ ശ്രദ്ധയും പരിഗണനയും സോഗേലുവിന് ലഭിക്കുകയും ചെയ്തു.
എന്തായാലും ഷോട്ട്പുട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ വന്ന് നൂറ് മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കാന്‍ സോഗേലു കാണിച്ച ചങ്കൂറ്റം കൂട്ടത്തില്‍ ഓടിയവര്‍ക്കും കണ്ടവര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം ഇഷ്ടപ്പെട്ടു. ഇപ്പോള്‍ അമേരിക്കയിലെ താരം സോഗേലുവാണ് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല