ചിക്കാഗോ: അമേരിക്കയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്ത് കരോലിനയിലാണ് ചുഴലി വ്യാപകനാശം വിതച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് റെയില്‍-റോഡ് ഗതാഗതവും വൈദ്യുതി-ഫോണ്‍ ബന്ധവും താറുമാറായിട്ടുണ്ട്.
അമേരിക്കയുടെ തെക്ക്,കിഴക്കന്‍ പ്രദേശങ്ങളിലാണ് ചുഴലി സംഹാരതാണ്ഡവമാടിയത്. നിരവധി വീടുകളും സ്ഥാപനങ്ങളും നിലംപൊത്തി. ടെക്‌സാസ്, കന്‍ഹാസ്, മിസിസിപ്പി എന്നിവിടങ്ങളിലും ചുഴലി ആഞ്ഞടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല