അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ അജ്ഞാത സംഘത്തിന്റെ അക്രമണം. സിയാറ്റിനിലെ ഹിന്ദു ക്ഷേത്രത്തിലാണ് അക്രമണമുണ്ടായത്. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമാണിത്.
അക്രമികള്‍ ക്ഷേത്രമതിലിലെ പെയിന്റിങ്ങുകള്‍ മായ്ച്ചു കളഞ്ഞതിനു ശേഷം അതിനു മുകളില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് ഗെറ്റ് ഔട്ട് എന്ന് എഴുതിയിട്ടുണ്ട്.
ശിവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിലായിരുന്ന വിശ്വാസികള്‍ക്കിടയില്‍ സംഭവം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അമേരിക്ക പോലൊരു രാജ്യത്ത് ഇതു പോലൊരു സംഭവം ഒരിക്കലും കടക്കരുതായിരുന്നു എന്ന് ഹിന്ദു ടെമ്പിള്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാന്‍ നിത്യ നിരഞ്ജന്‍ അഭിപ്രായപ്പെട്ടു.
അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംഭവത്തെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അപലപിച്ചു. നേരത്തെ വിര്‍ജീനിയ, ജോര്‍ജിയ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ക്കു നേര്‍ക്കും അക്രമണം നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല